മേപ്പയ്യൂർ: പയ്യോളി കടപ്പുറത്ത് ആർ.എസ്.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഉണ്ണര അമ്മദ് മാസ്റ്റർ രക്തസാക്ഷി ദിനം സി.പി.എം ആചരിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. സംസ്ഥാന കമ്മറ്റി അംഗം എൻ.കെ. രാധ പതാക ഉയർത്തി. കെ.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം ഏരിയ സെക്രട്ടറി എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിരാമൻ, കെ.ടി. രാജൻ, പി.പി. രാധാകൃഷ്ണൻ, കെ. രാജീവൻ എന്നിവർ സംസാരിച്ചു. പി.സി. അനീഷ് സ്വാഗതം പറഞ്ഞു. ശുചീകരണം നന്തിബസാർ: ഹർത്താൽ ദിനത്തിൽ പരിസരശുചീകരണം ഏറ്റെടുത്ത് അയൽപക്ക കൂട്ടായ്മ. നന്തി കടലൂരിലെ 'നമ്മൾ' റെസിഡൻസ് അസോസിയേഷൻ അംഗങ്ങളാണ് ഹർത്താൽ ഒഴിവുദിനത്തെ ശ്രമദാനത്തിനായി വിനിയോഗിച്ചത്. പൊന്നംകണ്ടിമുക്ക് കേന്ദ്രീകരിച്ച് നടത്തിയ ശുചീകരണ യജ്ഞത്തിന് കക്കുളത്തിൽ കുഞ്ഞബ്ദുല്ല, തെക്കേമാടത്ത് കാദർ, പുതിയേടുത്ത് ഇബ്രാഹിംകുട്ടി, അസ്ലം മുക്കടിത്താഴ, നജാഫ്, ഹനീഫ പുതിയെടുത്ത്, ഷംസു തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.