സീതി സാഹിബ് പ്രതിഭ പുരസ്കാരം വിതരണം ചെയ്തു കൊടിയത്തൂർ:- സീതി സാഹിബ് കൾചറൽ സെൻറർ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ആദരിച്ചു. സ്വീകരണ സമ്മേളനം എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എൻ.ഐ.ടിയിൽനിന്ന് ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ എം. മുബീൻ, ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.എസ്. പ്രശാന്ത്കുമാർ, നഴ്സിങ് പി.ജി പ്രവേശനപരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവ് റസ്ല പറക്കുഴി എന്നിവർക്കാണ് സ്വീകരണം നൽകിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹ്മാൻ, മെംബർ കെ.വി. അബ്ദുറഹ്മാൻ, എം.എ. അബ്ദുറഹ്മാൻ ഹാജി, എം. മുഹമ്മദ് മദനി, കെ.ടി. മൻസൂർ, പി. അബ്ദുൽ ഹഖ്, വളപ്പിൽ വീരാൻകുട്ടി, എൻ.കെ. അഷ്റഫ്, സി.കെ. ബീരാൻകുട്ടി, ഫസൽ കൊടിയത്തൂർ, പി.സി. അബൂബക്കർ, ഇ. ആലിക്കുട്ടി, എൻ. നസ്റുല്ല തുടങ്ങിയവർ സംസാരിച്ചു. പി.സി. അബ്ദുന്നാസർ സ്വാഗതം പറഞ്ഞു. വി.എ. റഷീദ് നന്ദി പറഞ്ഞു. photo Kdr1 ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ എം. മുബീന് സീതി സാഹിബ് പ്രതിഭ പുരസ്കാരം എം.ഐ. ഷാനവാസ് എം.പി സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.