ഏരൂർ സംഭവം: നാടുവിട്ട കുടുംബത്തെ തിരികെ എത്തിച്ചു

അഞ്ചൽ: പീഡനത്തിനുശേഷം കൊല്ലപ്പെട്ട ഏരൂരിലെ പെൺകുട്ടിയുടെ വീട്ടിൽനിന്ന് നാടുവിട്ടുപോയ കുടുംബത്തെ തിരികെയെത്തിച്ചു. പെൺകുട്ടിയുടെ സംസ്കാരത്തിനുശേഷം പരിസരവാസികളിൽ ചിലർ കുടുംബത്തെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് കുടുംബാംഗങ്ങൾ ഒന്നാകെ കിളിമാനൂരിലുള്ള ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. സംഭവം വിവാദമായതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡൻറി​െൻറ അധ്യക്ഷതയിൽ സർവകക്ഷിയോഗം ചേരുകയും കുടുംബത്തെ തിരികെയെത്തിക്കാനും സുരക്ഷ ഉറപ്പാക്കാനും തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഏരൂരിൽനിന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ കുടുംബത്തെ സന്ദർശിച്ചിരുന്നു. നാട്ടുകാരുടെയും പൊലീസി​െൻറയും ആഭിപ്രായം മാനിച്ച് വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ ഇവർ തിരിച്ചെത്തി. സാമൂഹികപ്രവർത്തക ധന്യ രാമ​െൻറ നേതൃത്വത്തിലാണ് ഇവരെ ഏരൂരിലെ വീട്ടിലെത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.