ബിബിൻ വധം: കൃത്യത്തിൽ പങ്കെടുത്ത ഒരാൾകൂടി അറസ്​റ്റിൽ

തിരൂർ: ബി.പി അങ്ങാടി പുളിഞ്ചോട്ടിൽ ആർ.എസ്.എസ് പ്രവർത്തകൻ ബിബിനെ കൊലപ്പെടുത്തിയ കേസിൽ കൃത്യത്തിലും ഗൂഢാലോചനയിലും പങ്കെടുത്തയാൾ അറസ്റ്റിൽ. തിരിച്ചറിയൽ പരേഡിന് വിധേയമാക്കാനുള്ളതിനാൽ പ്രതിയുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൃത്യം നിർവഹിച്ച ആറംഗ സംഘത്തിലെ പ്രധാനിയും ഗൂഢാലോചന യോഗങ്ങളിൽ പങ്കെടുത്തയാളുമാണെന്ന് പൊലീസ് വാർത്തകുറിപ്പിൽ വ്യക്തമാക്കി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കൊലപാതകത്തിന് ശേഷം ഗോവയിലേക്ക് രക്ഷപ്പെട്ട പ്രതി മംഗളൂരു വഴി തിരിച്ചുവരുന്നതിനിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. നാല് ഗൂഢാലോചന യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പൊന്നാനി സ്റ്റേഷനിൽ നാല് കൊലപാതകശ്രമ കേസുകൾ ഇയാളുടെ പേരിലുണ്ട്. കൃത്യം നിർവഹിക്കാൻ യാത്ര ചെയ്തതിനുൾെപ്പടെ ദൃക്സാക്ഷികളുണ്ട്. വ്യാഴാഴ്ച പുളിഞ്ചോട്ട് എത്തിച്ച് തെളിവെടുപ്പ് നടത്തി. കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് തുടരുമെന്നും അതിനുശേഷം തിരിച്ചറിയൽ പരേഡിന് അപേക്ഷ നൽകുമെന്നും തിരൂർ സി.ഐ എം.കെ. ഷാജി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.