കോഴിക്കോട്: ഗവ. കമ്പനി/ബോർഡ്/കോർപറേഷനിൽ ലാസ്റ്റ് േഗ്രഡ് സർവൻറ്സ് (കാറ്റഗറി നമ്പർ 113/17) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ ജില്ലയിലെ 208 പരീക്ഷകേന്ദ്രങ്ങളിൽ ഒക്ടോബർ ഏഴിന് ഉച്ചക്ക് 1.30 മുതൽ 3.15 വരെ നടക്കും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം 1.30 ന് മുമ്പ് പരീക്ഷകേന്ദ്രങ്ങളിൽ എത്തണം. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു കോഴിക്കോട്: ജില്ലയിൽ പട്ടികജാതി വികസന വകുപ്പിൽ കുക്ക് (കാറ്റഗറി നം. 566/13) തസ്തികയിൽ റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ല ഇൻഫർമേഷൻ സെൻററിൽ പരിശോധനക്ക് ലഭിക്കും. കുടുംബശ്രീ വിദ്യാഭ്യാസാനുകൂല്യം കോഴിക്കോട്: കുടുംബശ്രീ പ്രവർത്തകരിൽ മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട ശുചീകരണ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ മക്കൾക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കാൻ ബന്ധപ്പെട്ട മുനിസിപ്പൽ, ബ്ലോക്ക്, കോർപറേഷൻ പട്ടികജാതി വികസന ഓഫിസർക്ക് അപേക്ഷ നൽകാം. ജാതി, വരുമാനം എന്നിവ ബാധകമല്ല. അപേക്ഷയോടൊപ്പം മാലിന്യ ശേഖരണ തൊഴിലിൽ ഏർപ്പെട്ടവരാണ് എന്ന സാക്ഷ്യപത്രം അതാത് ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷൻ സെക്രട്ടറിയിൽ നിന്നും ലഭ്യമാക്കി ഒക്ടോബർ 20 നകം അപേക്ഷ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.