കോഴിക്കോട്: ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം ഒക്ടോബർ സ്തനാർബുദ പ്രതിരോധ പ്രചാരണ മാസമായി ആചരിക്കുന്നതിെൻറ ഭാഗമായി സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പും പ്രതിരോധ ബോധവത്കരണ ശിൽപശാലയും സംഘടിപ്പിക്കുന്നു. അർബുദരോഗികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രതീക്ഷയും എം.വി.ആർ കാൻസർ സെൻററും സംയുക്തമായാണ് പരിപാടി നടത്തുന്നത്. കാൻസർ രോഗ വിദഗ്ധൻ ഡോ. നാരായണൻകുട്ടി വാര്യർ നേതൃത്വം നൽകും. കോഴിക്കോട് മാനാഞ്ചിറ ബി.ഇ.എം ഹയർസെക്കൻഡറി സ്കൂൾ ഒാഡിറ്റോറിയത്തിൽ ഒക്ടോബർ 14ന് രാവിലെ 8.30 മുതൽ ഉച്ച 12 മണിവരെയാണ് ക്യാമ്പ്. ഒക്ടോബർ 11ന് മുമ്പായി ബുക്ക് ചെയ്യണം. ഫോൺ: 9446488741, 9995326312. നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ ധർണ കോഴിക്കോട്: കേരള സ്റ്റേറ്റ് എയ്ഡഡ് സ്കൂൾ നോൺ അപ്രൂവ്ഡ് സ്റ്റാഫ് കോഒാഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകർ ധർണ നടത്തി. കേളുഏട്ടൻ പഠനഗവേഷണ കേന്ദ്ര ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല കോഒാഡിനേറ്റർ കെ.കെ. പൊന്നുമണി അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുല്ല എം.എൽ.എ, കെ. രാമചന്ദ്രൻ, യു.സി. രാമൻ, നജീബ് കാന്തപുരം, എ.ഇ. ബിജു, കെ. ശിവദാസൻ, ഷമീർ, ഷാജു പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. അശ്വിൻ ഇല്ലത്ത് സ്വാഗതവും പി.ബി. രബീഷ്ബാബു നന്ദിയും പറഞ്ഞു. രചനകൾ ക്ഷണിച്ചു കോഴിക്കോട്: നാടകരംഗത്തെ സജീവമാക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യംവെച്ച് ജില്ല പഞ്ചായത്ത് സംഘടിപ്പിക്കുന്ന നാടകോത്സവം ജനുവരിയിൽ നടക്കും. മത്സരത്തിലേക്കുള്ള രചനകൾ നവംബർ 10ന് മുമ്പ് ലഭിക്കണം. രചനകളുടെ മൂന്ന് കോപ്പി ജില്ല പഞ്ചായത്ത് കാര്യാലയത്തിൽ നൽകണം. തെരഞ്ഞെടുക്കപ്പെട്ട നാടകങ്ങൾ നാടകോത്സവത്തിൽ അവതരിപ്പിക്കും. ഫോൺ: 9387330550 2370550.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.