വടകര: നഗരപരിധിയിലെ പുതുപ്പണം സിദ്ധാന്തപുരത്ത് സി.പി.എം-ആർ.എസ്.എസ് സംഘർഷം. കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ട് സി.പി.എം പ്രവർത്തകരുടെയും ഒരു ആർ.എസ്.എസ് പ്രവർത്തകെൻറയും വീടിനുനേരെ കല്ലേറുണ്ടായി. സി.പി.എം സിദ്ധാന്തപുരം ബ്രാഞ്ച് സെക്രട്ടറി ടി.ടി. പ്രസാദിെൻറയും കോറോത്ത് ചന്ദ്രെൻറയും ആർ.എസ്.എസ് വടകര താലൂക്ക് ശിക്ഷൺ പ്രമുഖ് ചെട്ടീൻറവിട സതീശെൻറ വീടിന് നേരെയുമാണ് അക്രമമുണ്ടായത്. കല്ലേറിൽ മൂന്ന് വീടുകളുടെയും ജനൽ ചില്ലുകളും ഓടും തകർന്നു. തുടർന്നുണ്ടായ അക്രമത്തിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകർക്ക് പരിക്കേറ്റു. പരുക്കേറ്റ താഴെ മേപ്പലാട്ട് റജുരാജ്, ഇല്ലത്ത് കുനിയിൽ അനന്ദു സാജൻ എന്നിവരെ വടകര ജില്ലആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അക്രമങ്ങൾക്ക് തുടക്കം. സി.പി.എം, ആർ.എസ്.എസ് കൊടിമരങ്ങളും തകർക്കപ്പെട്ടു. പൊലീസ്സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. വടകര സി.ഐ. മധുസൂദനൻ നായരുടെ നേതൃത്വത്തിൽ സി.പി.എം-, ആർ.എസ്.എസ് നേതാക്കളെ വിളിച്ചുചേർത്ത് പ്രദേശത്ത് സമാധാനം നിലനിർത്താൻ നിർേദശം നൽകി. അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.