അക്ഷരപ്പൊലിമ ജില്ല കലോത്സവത്തിനു നാളെ നാദാപുരത്ത് തുടക്കം

നാദാപുരം: സാക്ഷരത മിഷനു കീഴിൽ നടന്നുവരുന്ന തുല്യത പഠിതാക്കൾക്കായുള്ള ജില്ലതല തുടർവിദ്യാഭ്യാസ കലോത്സവം 'അക്ഷരപ്പൊലിമ' ശനിയാഴ്ച നാദാപുരത്ത് ആരംഭിക്കും. രണ്ടു ദിവസത്തെ പരിപാടിയുടെ ഒരുക്കം പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അഞ്ഞൂറോളം മത്സരാർഥികൾ പങ്കെടുക്കും. നാലു വിഭാഗങ്ങളിലായി 25 ഇനങ്ങളിലുള്ള മത്സരത്തിന് നാദാപുരം ഗവ. യു.പി സ്‌കൂൾ പരിസരത്ത് മൂന്നു വേദികൾ തയാറായിട്ടുണ്ട്. രാവിലെ പത്തിന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിക്കും. പാറക്കൽ അബ്ദുല്ല എം.എൽ.എ മുഖ്യാതിഥിയാകും. സ്റ്റേജിതര മത്സരങ്ങളും, നാടൻപാട്ട്, സാക്ഷരത ഗാനം, ദേശഭക്തി ഗാനം എന്നി മത്സരങ്ങളുമാണ് നടക്കുക. ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ സ്റ്റേജിനങ്ങൾ തുടങ്ങും. വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മുക്കം മുഹമ്മദ് ഉദ്‌ഘാടനം ചെയ്യും. ജില്ല പഞ്ചായത്തംഗം അഹമ്മദ് പുന്നക്കൽ ട്രോഫി സമ്മാനിക്കും. പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ, സ്ഥിരം സമിതി ചെയർമാൻ മനോജ് അരൂർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.വി. കുഞ്ഞികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മണ്ടോടി ബഷീർ, കെ.പി. കൃഷ്ണൻ, സാക്ഷരത മിഷൻ അസി. കോഓഡിനേറ്റർ സി.വി. സിറാജ്, ഭാരവാഹികളായ കെ.പി. അശോകൻ, പ്രവീൺകുമാർ, കരിമ്പിൽ ദിവാകരൻ എന്നിവർ പങ്കെടുത്തു. സാന്ത്വന പരിചരണ പരിശീലന ക്യാമ്പ് നാദാപുരം: ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീമും അലിവ് സാന്ത്വന പരിചരണ വിഭാഗവും ചെക്യാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തി​െൻറ സഹകരണത്തോടെ സാന്ത്വന പരിചരണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ മെഡിക്കൽ ഉപകരണങ്ങളുടെ ഉപയോഗങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് പരിശീലനം നൽകി. പഞ്ചായത്തംഗം സി.കെ. ജമീല ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.സി. റഷീദ് അധ്യക്ഷത വഹിച്ചു. ഡോ. മേജർ അഖിൽ രാജ്, പ്രോഗ്രാം ഓഫിസർ ടി.കെ. ജാബിർ, സ്റ്റാഫ് െസക്രട്ടറി എം.പി. സലീം, ഇ.സി. അനീസുദ്ദീൻ, നെല്ല്യാട്ട് മുഹമ്മദ്, ഹെൽത്ത് ഇൻസ്പെക്ടർ ഗംഗാധരൻ, യു.പി. അനസ്, ഫാത്തിമത്ത് ഷഹാന എന്നിവർ സംസാരിച്ചു. നാദാപുരം ഉപജില്ല സ്കൂൾ മേള നാളെ തുടങ്ങും; കലോത്സവത്തിനുള്ള ഒരുക്കം പൂർത്തിയായി നാദാപുരം: അഞ്ചു ദിവസങ്ങളിലായി ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന നാദാപുരം ഉപജില്ല സ്‌കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രജിസ്‌ട്രേഷൻ വെള്ളിയാഴ്ച രാവിലെ ആരംഭിക്കും. തിങ്കളാഴ്ച മുതൽ 14 വേദികളിലായി മത്സരങ്ങൾ നടക്കും. ഉപജില്ലയിലെ 88 സ്‌കൂളുകളിൽനിന്നായി 3000ത്തോളം പ്രതിഭകൾ മാറ്റുരക്കും. തിങ്കളാഴ്ച വൈകീട്ട് ഔപചാരിക ഉദ്‌ഘാടനം ഇ.കെ. വിജയൻ എം.എൽ.എ നിർവഹിക്കും. വ്യാഴാഴ്ച വൈകീട്ട് സമാപന സമ്മേളനം പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. കലോത്സവം സമാധാനപരമായി നടത്താൻ 40 സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ അഹമ്മദ് പുന്നക്കൽ, കെ.സി. റഷീദ്, കെ.കെ. ഉസ്മാൻ, ടി.കെ. ഖാലിദ്, സത്യൻ നീലിമ, അസ്‌ലം കളത്തിൽ, എം.എ. ലത്തീഫ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.