എം^ആർ കുത്തിവെപ്പ്: വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും

എം-ആർ കുത്തിവെപ്പ്: വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും കോഴിക്കോട്: മീസിൽസ്-റുബെല്ല കാമ്പയിനിനെതിരെ സമൂഹ മാധ്യമങ്ങൾ വഴി വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ, 66 എ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ജില്ലകലക്ടർ യു.വി. ജോസ് അറിയിച്ചു. പകർച്ചവ്യാധികളായ അഞ്ചാംപനി, റൂബെല്ല എന്നിവയിൽ നിന്ന് ഭാവിതലമുറയെ സംരക്ഷിക്കുന്നതിനാണ് ഒമ്പത് മാസം മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രതിരോധകുത്തിവെപ്പ് നൽകുന്നത്. സമൂഹമാധ്യമങ്ങൾ വഴിയുള്ള വ്യാജപ്രചാരണങ്ങൾ മൂലം നിരവധി രക്ഷിതാക്കൾക്ക് തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട്. എല്ലാ കുട്ടികൾക്കും ഒരേസമയം പ്രതിരോധകുത്തിെവപ്പ് നൽകുന്നതിലൂടെ രോഗത്തെ സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യാൻ കഴിയും. വ്യാജപ്രചാരണങ്ങൾ വഴി സമൂഹത്തി​െൻറ ഭാവി സുരക്ഷിതമാക്കാനുള്ള പദ്ധതികൾ ലക്ഷ്യത്തിലെത്താതിരിക്കുന്നത് തടയാനാണ് നിയമനടപടി സ്വീകരിക്കുന്നതെന്ന് കലക്ടർ വ്യക്തമാക്കി. ഇതിനാവശ്യമായ നടപടികൾക്ക് കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.