കോഴിക്കോട്: കേരളപ്പിറവി ദിനത്തിൽ ദേവിസഹായം റീഡിങ് റൂം ലൈബ്രറി, തിരുത്തിയാട് വായനശാല ബാലവേദി വിദ്യാർഥികൾക്കായി വായന, കൈയെഴുത്ത്, പദ്യം ചൊല്ലൽ, കവിതാരചന, പ്രബന്ധരചന, സാഹിത്യക്വിസ് എന്നിവ സംഘടിപ്പിച്ചു. വായനശാല പ്രസിഡൻറ് ഇ. രഘുനാഥൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. ശിവാനന്ദൻ വിദ്യാർഥികളോട് സംവദിച്ചു. വൈസ് പ്രസിഡൻറ് സി.എം. ഗോപാലകൃഷ്ണൻ, ലൈബ്രേറിയൻ റീന സുരേഷ് എന്നിവർ സംസാരിച്ചു. കരനെൽകൃഷി കൊയ്ത്ത് കോഴിക്കോട്: കൃഷിഭവെൻറ സഹകരണത്തോടെ എടക്കാട് ഉള്ളാമ്പത്ത് പ്രഭാകരൻ മേനോക്കിയുടെ ഒരേക്കർ സ്ഥലത്ത് കരനെൽകൃഷി കൊയ്ത്തുത്സവം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ മീരാദർശ് അധ്യക്ഷത വഹിച്ചു. കോർപറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. രാജൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ്, മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.സി. അനിൽകുമാർ, എടക്കാട് വാർഡ് കൗൺസിലർ എം. ശ്രീജ, കോർപറേഷൻ സെക്രട്ടറി മൃൺമയി ജോഷി െഎ.എ.എസ്, കൃഷി ഫീൽഡ് ഒാഫിസർ എ. ഇസ്മായീൽ, കൃഷി അസി. ടി. രൂപക്, എ. രമ്യ, സക്കീന എന്നിവർ സംസാരിച്ചു. പ്രഭാകരൻ മേനോക്കി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.