കുഴൽപ്പണ കവർച്ച: ഒരാൾകൂടി പിടിയിൽ

താമരശ്ശേരി: ബൈക്ക് തടഞ്ഞുനിർത്തി വിതരണത്തിന് കൊണ്ടുപോവുകയായിരുന്ന കുഴൽപ്പണം കവർച്ച നടത്തിയ കേസിൽ ഒരാൾകൂടി പിടിയിലായി. സൗത്ത് കൊടുവള്ളി കല്ലംപ്ലാക്കൽ റഹീം(42) നെയാണ് താമരശ്ശേരി എസ്.ഐ സയൂജ്കുമാർ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കേസിലെ മറ്റുപ്രതികളായ നാലു പേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഈ മാസം 17 ന് സംസ്ഥാന പാതയിൽ തച്ചംപൊയിൽ ചാലക്കര ഗവ. യു.പി സ്കൂളിനു സമീപത്ത് നിന്ന് സ്കൂട്ടറിൽ കോരങ്ങാട്ടേക്ക് വരുകയായിരുന്ന കൊടുവള്ളി കിഴക്കോത്ത് താഴെ കുന്നുമ്മൽ കാദർ (60) നെ കാറിലും ബൈക്കിലുമായെത്തിയ സംഘം സ്കൂട്ടർ തടഞ്ഞു നിർത്തി കാറിൽ കയറ്റിക്കൊണ്ടുപോവുകയും പണം തട്ടിയെടുത്ത് പുല്ലാഞ്ഞിമേട്ടിൽ ഇറക്കിവിടുകയുമായിരുന്നു. കുഴൽപ്പണ വിതരണത്തിന് കൊണ്ടുപോവുകയായിരുന്ന കാദറി​െൻറ അരയിൽ സൂക്ഷിച്ച ഒന്നര ലക്ഷം രൂപ കവർച്ച ചെയ്തുവെന്നാണ് പൊലീസിനു നൽകിയ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.