ബേപ്പൂര്‍: തുറമുഖത്ത് കപ്പലില്‍ നിന്ന് കെണ്ടയ്‌നര്‍ ഇറക്കുന്നതില്‍ ചരക്കുകൂലിയുമായി ബന്ധപ്പെട്ട് തൊഴിലാളികളുമായുണ്ടായിരുന്ന തര്‍ക്കം െപാലീസ് ലാത്തിച്ചാര്‍ജില്‍ കലാശിച്ചു. നിരവധി തൊഴിലാളികള്‍ക്ക് പരിക്കുപറ്റിയതില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂനിയനുകള്‍ സംയുക്തമായി ബേപ്പൂര്‍ മേഖലയില്‍ വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച വൈകീട്ട് നൂറുകണക്കിന് തൊഴിലാളികള്‍ പ്രതിഷേധപ്രകടനം നടത്തി. തുറമുഖത്ത് നിന്ന് ആരംഭിച്ച പ്രകടനത്തില്‍ എല്ലാവിഭാഗം തൊഴിലാളികളും പങ്കെടുത്തു. പ്രതിഷേധ സംഗമത്തില്‍ ഐ.എന്‍.ടി.യു.സി പോര്‍ട്ട് യൂനിയന്‍ പ്രസിഡൻറ് എ.ഇ. മാത്യു അധ്യക്ഷത വഹിച്ചു. തൊഴിലാളി നേതാക്കളായ എന്‍. മുഹമ്മദ് (എസ്.ടി.യു), എന്‍. അനില്‍കുമാര്‍ (സി.ഐ.ടി.യു), യു. ബാബു (ഐ.എന്‍.ടി.യു.സി), നവാസ്, ഷംസു എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.