കോഴിക്കോട്: വെസ്റ്റ്ഹിൽ സെൻറ് മൈക്കിൾസ് ഗേൾസ് സ്കൂൾ ഡയമണ്ട് ജൂബിലി മെമ്മോറിയൽ 31ാമത് സൗത്ത് ഇന്ത്യ ഇൻറർ സ്കൂൾ ബാസ്കറ്റ്ബാൾ കിരീടം സെൻറ് മൈക്കിൾസിന്. വ്യാഴാഴ്ച നടന്ന ഫൈനലിൽ ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കൊരട്ടിയെ 51ന് എതിരെ 67 പോയൻറുകൾക്ക് തോൽപിച്ചാണ് കിരീടം നേടിയത്. മികച്ച കളിക്കാരിയായി സെൻറ് മൈക്കിൾസിലെ ജസ്റ്റിന സൽമ സജിത്തിനെ തിരെഞ്ഞടുത്തു. ജൂനിയർ മത്സരത്തിൽ സിൽവർ ഹിൽസ് എച്ച്.എസ്.എസ് ജേതാക്കളായി. സമാപനചടങ്ങ് ഡെപ്യൂട്ടി മേയർ മീരാ ദർശക് ഉദ്ഘാടനം ചെയ്തു. ദേശീയ ടീം കോച്ച് നാസർ സമ്മാന വിതരണം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. എം. രാജൻ, ഗിരീഷ് കുമാർ, സിസ്റ്റർ സുജയ, സിസ്റ്റർ ജയഷീല, പി. ബാലൻ സോണി തോമസ് എന്നിവർ സംസാരിച്ചു. രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള സൗഹൃദമത്സരത്തിൽ രക്ഷിതാക്കൾ വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.