ഫറോക്ക്: കല്ലംപാറയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം അപകടത്തിൽപ്പെട്ട ഇരുചക്ര വാഹനം മാസങ്ങളായിട്ടും പാതയോരത്ത് നിന്നും നീക്കം ചെയ്യാത്തത് ദുരൂഹത. കെ.എല്‍. 55 ഡി. 8302 നമ്പർ ഹോണ്ട ഏവിയേറ്റര്‍ സ്കൂട്ടർ പരപ്പനങ്ങാടി സ്വദേശിയുടെതാണ്. മാസങ്ങൾക്കു മുമ്പ് മണ്ണൂർ റെയിൽ- ചാലിയം റൂട്ടിലോടുന്ന ബസുമായാണ് സ്കൂട്ടർ അപകടത്തിൽ പെട്ടത്. സ്കൂട്ടർ യാത്രികന് കാര്യമായപരിക്കൊന്നും പറ്റാത്തതിനാൽ ബസ് ജീവനക്കാരുമായി പ്രശ്നം രമ്യതയിൽ പറഞ്ഞു തീർത്തു. എന്നാൽ പിന്നീട് ആരും തന്നെ ഈ വാഹനമന്വേഷിച്ച് നാളിതുവരെയായി വന്നിട്ടില്ല. പ്രദേശവാസികൾ ഫറോക്ക് പൊലീസിൽ വിവരം അറിയിച്ചെങ്കിലും അപകടത്തിൽപ്പെട്ട വാഹനം ഗുഡ്സ് വാഹനത്തിൽ കയറ്റി പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ നിർദേശിക്കുകയായിരുന്നു. നാട്ടിൽ മാല പൊട്ടിക്കൽ അടക്കമുള്ള ക്രിമിനൽ സംഭവങ്ങളുണ്ടായിട്ടും ദുരൂഹതയുണർത്തുന്ന ഈ വാഹനത്തിെൻറ രജിസ്ട്രേഷന് നമ്പറുപയോഗിച്ച് ഉടമയെ കണ്ടുപിടിക്കാൻ പൊലീസ് തുനിയാത്തതിൽ നാട്ടുകാർ അമർഷത്തിലാണ്. വാഹനത്തിലുണ്ടായിരുന്ന ഒരു ജോടി വിലകൂടിയ ചെരിപ്പ് യുവാവ് എത്തി കൊണ്ടുപോയതായി സമീപത്തുള്ളവർ പറഞ്ഞു. സ്കൂട്ടർ സ്റ്റേഷനിലെത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.