പ്ലാസ്​റ്റിക് മാലിന്യ സംസ്കരണ യൂനിറ്റ്: എതിർപ്പുമായി നാട്ടുകാർ

അത്തോളി: അന്നശ്ശേരിയിലെ പറപ്പാറയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണയൂനിറ്റ് സ്ഥാപിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തി​െൻറ മിനിറിക്കവർ ഫെസിലിറ്റി സംവിധാനമാണ് തലക്കുളത്തൂർ പഞ്ചായത്തിലെ ഏഴാം വാർഡായ പറപ്പാറയിൽ സ്ഥാപിക്കാൻ പദ്ധതിയിട്ടത്. ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിൽ നിന്നുള്ള തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യം യന്ത്രമുപയോഗിച്ച് സംസ്കരിച്ച് പാക്ക് ചെയ്ത് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന പ്ലാൻറാണ് വിഭാവനം ചെയ്തത്. ഇതിനു വേണ്ടി ബ്ലോക്ക് 19 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പറപ്പാറ ഹരിജൻ കോളനിയിലുള്ളവരടക്കം ഇരുപതോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിത്. ജനവാസമേഖലയിൽ പ്ലാൻറ് അനുവദിക്കിെല്ലന്ന് നാട്ടുകാർ പറയുന്നു. പ്ലാൻറി​െൻറ ഉദ്ഘാടന വിവരംപോലും നാട്ടുകാരിൽ നിന്നും ബന്ധപ്പെട്ടവർ മറച്ചുവെച്ചതായി ഇവർ ആരോപിച്ചു. തറക്കല്ലിടൽ തടഞ്ഞതോെട ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ മടങ്ങി പോവുകയായിരുന്നു. പൊതു ജനങ്ങൾക്ക് ശല്യമില്ലാത്ത രീതിയിലുള്ള പ്ലാൻറാണ് ഇവിടെ തുടങ്ങാൻ ഉദ്ദേശിച്ചെതെന്നും ജനങ്ങളെ ബോധ്യപ്പെടുത്തിയതിനു ശേഷമേ പ്ലാൻറി​െൻറ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയുള്ളൂ എന്നും പഞ്ചായത്ത് പ്രസിഡൻറ് പ്രകാശൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.