ഇരുവള്ളൂർ ജി.യു.പിയിൽ നിറവ്​ പദ്ധതി ഇന്ന്​ ആരംഭിക്കും

ചേളന്നൂർ: അക്കാദമിക് മികവിലൂടെ വിദ്യാലയ മികവ് ഉറപ്പുവരുത്താൻ ഇരുവള്ളൂർ ജി.യു.പിയിൽ 'നിറവ്' പദ്ധതിക്ക് വെള്ളിയാഴ്ച തുടക്കം. അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ ആഭിമുഖ്യത്തിലുള്ള പരിപാടി വൈകീട്ട് നാലിന് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എം. ഷാജി ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതി​െൻറ ഭാഗമായി ഉപജില്ല തലത്തിൽ ഒരു സ്കൂൾ ഏറ്റെടുത്ത് മികച്ച പരിശീലനം നൽകുന്ന പദ്ധതിയാണ് 'നിറവ്'. പൊതുജന പങ്കാളിത്തത്തോടെ സർക്കാർ സഹായം ഉപയോഗപ്പെടുത്തി വിദ്യാർഥികളുടെയും വിദ്യാലയത്തി​െൻറയും ശേഷി വർധിപ്പിക്കാൻ ഒരു വർഷം നീളുന്ന പരിപാടികൾ സ്കൂളിൽ നടപ്പാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.