ഗെയിൽ സമരക്കാർക്കെതിരായ കൈയേറ്റം: വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം

ഫറോക്ക്: ഗെയിൽ പദ്ധതിക്കെതിരെ സമരം ചെയ്തവരെ തല്ലിച്ചതച്ച പൊലീസ് നടപടിക്കെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധപ്രകടനം നടത്തി. ബേപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രകടനം ജില്ല വൈസ് പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.എ. ഖയ്യൂം അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.വി. ബീരാൻ കോയ, എ. ബിച്ചു, കെ. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.