കാരുണ്യം ചൊരിഞ്ഞ് റെയ്സ് ബസ് ഫറോക്ക്: ജീവകാരുണ്യ മേഖലയില്‍ ആര്‍ക്കും അനുകരിക്കാവുന്ന രീതിയാണ് ഫറോക്ക് ബസ് കൂട്ടായ്മയുടേത്. മണ്ണൂര്‍ റെയിൽ-മെഡിക്കല്‍ കോളജ് റൂട്ടിലോടുന്ന റെയ്സ് ബസിെൻറ കന്നി ഓട്ടത്തിലെ കലക്ഷനും ജീവനക്കാരുടെ ഒരുദിവസത്തെ വേതനവുമാണ് കടലുണ്ടി നവധാര പാലിയേറ്റിവിന് സമർപ്പിക്കുന്നത്. വ്യാഴാഴ്ച ഫറോക്ക് ബസ് സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. നവധാര ചീഫ് കോഒാഡിനേറ്റര്‍ ഉദയന്‍ കാര്‍ക്കോളി അധ്യക്ഷത വഹിച്ചു. ബസ് ഓണേഴ്‌സ് ജില്ല വൈസ് പ്രസിഡൻറ് കെ.പി. മുഹമ്മദ് മുഖ്യാതിഥിയായി. ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ദിനേശ് ബാബു അത്തോളി, ബസുടമ സി.കെ. അബ്ദുറഹിമാൻ, ഡോ. വി.പി. രാധാകൃഷ്ണൻ, ചെറുകാട്ട് ചന്ദ്രൻ, മുരളീധര ഗോപൻ, വെണ്‍മണി ഹരിദാസ്, പി. അബ്ദുല്ല കോയ, നന്ദൻ കാക്കാതിരുത്തി എന്നിവര്‍ സംസാരിച്ചു. യാത്രക്കാരും മറ്റുള്ളവരും പൂര്‍ണമായും സഹകരിക്കുന്നതായും ഉദ്ദേശ്യമറിയുമ്പോള്‍ പലരും ടിക്കറ്റ് നിരക്കിലും കൂടുതല്‍ നല്‍കുന്നതായും ബസ് ജീവനക്കാരായ കെ.പി. ഷമീര്‍ ബാബു, പി. ഷിജോയ്, കെ. ബിജു, ജഗദീഷ് പൂച്ചേരിക്കുന്ന് എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.