എടച്ചേരി പഞ്ചായത്ത് സ്കൂൾ കലാമേള; കച്ചേരി യു.പി ജേതാക്കൾ

എടച്ചേരി: പഞ്ചായത്തുതല സ്കൂൾ കലോത്സവത്തിൽ കച്ചേരി യു.പി സ്കൂൾ ജേതാക്കളായി. രണ്ട് ദിവസങ്ങളിലായി നടന്നുവരുന്ന കലാമേളയിൽ 41പോയൻറ് കരസ്ഥമാക്കിയാണ് ഓവറോൾ ജേതാക്കളായത്. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ഇരിങ്ങണ്ണൂർ എൽ.പി സ്കൂളും ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ.പി സ്കൂളും കരസ്ഥമാക്കി. കഴിഞ്ഞവർഷം മരണപ്പെട്ട കച്ചേരി യു.പി സ്കൂളിലെ അറബിക് അധ്യാപകനായിരുന്ന റഫീഖി​െൻറയും കച്ചേരിയിലെ സാമൂഹിക, സാംസ്കാരികരംഗങ്ങളിലെ സജീവസാന്നിധ്യമായിരുന്ന വടക്കയിൽ ഇബ്രാഹീമി​െൻറയും സ്മരണക്കായി ഏർപ്പെടുത്തിയ റോളിങ് ട്രോഫി വിജയികൾ ഏറ്റുവാങ്ങി. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. അരവിന്ദാക്ഷൻ മേള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. ബാബു അധ്യക്ഷത വഹിച്ചു. തൂണേരി ബി.പി.ഒ സി.എച്ച്. പ്രദീപ്കുമാർ, സുനിൽ കോട്ടേമ്പ്രം, പ്രധാനാധ്യാപിക പുഷ്പ, വിലാസിനി എന്നിവർ സംസാരിച്ചു. ദിവസങ്ങൾക്കുമുമ്പ് നടന്ന കായികമേളയിലും ഇതേ സ്കൂളിന് ചാമ്പ്യൻഷിപ് ലഭിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.