വന്മുഖം^കിഴൂർ റോഡ് നവീകരണ പ്രവൃത്തി തുടങ്ങി

വന്മുഖം-കിഴൂർ റോഡ് നവീകരണ പ്രവൃത്തി തുടങ്ങി നന്തിബസാർ: ക്രാഷ് പ്രോഗ്രാമിൽപ്പെടുത്തിയ ജില്ലയിലെ ആദ്യത്തെ റോഡായ വന്മുഖം-കീഴൂർ റോഡി​െൻറ നവീകരണ പ്രവൃത്തി തുടങ്ങി. കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആറ് കി.മീറ്റർ ദൂരമുള്ള റോഡി​െൻറ നവീകരണത്തിന് 4.30 കോടി രൂപ ചെലവുവരും. മൂടാടി പഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പ്രസിഡൻറ് കെ.എം. ശോഭ, മേലടി ബ്ലോക്ക് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ, തിക്കോടി പഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ, ജില്ല പഞ്ചായത്ത് മെംബർമാരായ എം.പി. അജിത, ശാലിനി ബാലകൃഷ്ണൻ, വാർഡ് മെംബർമാരായ ഹർഷ ലത, സി.കെ. ശ്രീകുമാർ, സോമലത, മിനി പി. നാരായണൻ, ടി.കെ. പത്മനാഭൻ സംസാരിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ. സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ജീവാനന്തൻ സ്വാഗതവും എൻ. ശ്രീജിത്ത് നന്ദിയും പറഞ്ഞു. ഹരിത കർമസേന ശിൽപശാല പേരാമ്പ്ര: സീറോ േവസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി കൂത്താളി ഗ്രാമപഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ ഹരിത കർമസേന ശിൽപശാല നടത്തി. പഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസ്സൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.എം. പുഷ്പ അധ്യക്ഷത വഹിച്ചു. ജില്ല മിഷൻ എക്സാറ്റ് െട്രയിനർ അനിൽ പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിജി കണ്ണിപ്പൊയിൽ, ഇ.കെ. മധു, അംഗങ്ങളായ ഇ.ടി. സത്യൻ, ഷിജു പുല്യോട്ട്, പി. രാധ, പി.എം. ബിന്ദു, റഹ്മത്ത് മുണ്ടക്കുറ്റി, സെക്രട്ടറി ജേക്കബ് ജോർജ്, സി.ഡി.എസ് ചെയർപേഴ്സൻ കെ.കെ. ബിന്ദു എന്നിവർ സംസാരിച്ചു. പുസ്തക സമാഹരണത്തിനായി അക്ഷരവണ്ടി പേരാമ്പ്ര: കേരളപ്പിറവി ദിനാഘോഷത്തി​െൻറ ഭാഗമായി കൂത്താളി എ.യു.പി സ്‌കൂളില്‍ 'നല്ല വായന, നല്ല പഠനം, നല്ലജീവിതം' എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ക്ലാസ് ലൈബ്രറികളിേലക്കുള്ള പുസ്തക സമാഹരണം ആരംഭിച്ചു. നവംബര്‍ ഒന്നു മുതല്‍ ശിശുദിനം വരെയുള്ള ദിവസങ്ങളില്‍ വീടുകളില്‍നിന്നും പുസ്തകം സമാഹരിക്കും. ഇതിനു വേണ്ടിയുള്ള അക്ഷരവണ്ടിയുടെ യാത്ര പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ സുനില്‍കുമാര്‍ അരിക്കാംവീട്ടില്‍ ഫ്ലാഗ്ഓഫ് ചെയ്തു. കേരളപ്പിറവി ദിനാചരണത്തി​െൻറ ഭാഗമായി തത്സമയ ചിത്രരചന, സംഗീതശിൽപം, കാവ്യാലാപനം എന്നിവയും നടന്നു. കെ.കെ. ഭാസ്‌കരന്‍ കേരളപ്പിറവി പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. രവീന്ദ്രന്‍ തളീക്കര കവിത അവതരിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് വി.കെ. ബാബു അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ടി.വി. ശാന്ത, പി. അച്യുതന്‍, പി.എസ്. ശിവാനി എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.