കോഴിക്കോട്: മെഡിക്കൽ കോളജ്ആശുപത്രിയിൽ പക്ഷാഘാത ചികിത്സക്കായി തീവ്രപരിചരണ വിഭാഗം പ്രവർത്തനം തുടങ്ങി. സൂപ്പർസ്പെഷാലിറ്റി ബ്ലോക്കിൽ മൂന്നാംനിലയിലെ ന്യൂറോമെഡിസിൻ വിഭാഗത്തിലാണ് പുതിയ ഐ.സി.യു തുറന്നത്. ഇവിടെ അതീവതീവ്ര പരിചരണത്തിനായി നാലും തീവ്രപരിചരണത്തിനായി 14ഉം കട്ടിലുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഐ.സി.യു പ്രവർത്തനത്തിനാവശ്യമായ നഴ്സുമാരുൾെപ്പടെയുള്ള ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. മെഡിസിൻ, ന്യൂറോ മെഡിസിൻ, റേഡിയോളജി വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തിനു കീഴിലാണ് തീവ്രപരിചരണ വിഭാഗം. ശാരീരിക തളർച്ച, കുഴച്ചിൽ, ശരീരഭാഗം തളരൽ, മുഖം കോടിപ്പോകൽ, സംസാരം അസ്പഷ്ടമാവൽ തുടങ്ങിയവയാണ് പക്ഷാഘാതത്തിെൻറ ലക്ഷണങ്ങൾ. പെട്ടെന്ന് ചികിത്സിച്ചില്ലെങ്കിൽ സുഖപ്പെടാനുള്ള സാധ്യത കുറയുന്നതിനാൽ പക്ഷാഘാതം സംഭവിച്ചതിനുശേഷമുള്ള ഓരോ മിനിറ്റും പ്രധാനമാണ്. ഈ സാഹചര്യത്തിലാണ് പുതിയ തീവ്രപരിചരണ വിഭാഗം പ്രവർത്തനം തുടങ്ങുന്നത്. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പക്ഷാഘാത ലക്ഷണങ്ങളുമായെത്തുന്ന രോഗികളെ മെഡിസിൻ വിഭാഗം പരിശോധിക്കുകയും ആവശ്യമെങ്കിൽ റേഡിയോളജി വിഭാഗത്തിനുകീഴിൽ സി.ടി സ്കാനിങ് നടത്തുകയും തുടർചികിത്സക്കായി പുതിയ ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്യും. സി.ടി സ്കാനിങ്ങിനായി സൂപ്പർസ്പെഷാലിറ്റിയിലെ രണ്ടാം നിലയിൽ റേഡിയോളജി മെഷീനായ ഡി.എസ്.എ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.