കോഴിക്കോട്: കേരളപ്പിറവി ദിനത്തിൽ കോഴിക്കോടിെൻറ നന്മകൾ പങ്കുവെച്ച് 'മധുരകോഴിക്കോട്' പരിപാടി നടത്തി. ഗ്രീൻകെയർ മിഷെൻറ കീഴിൽ ജില്ല പഞ്ചായത്ത്, ഫാറൂഖ് കോളജ് എൻ.എസ്.എസ് യൂനിറ്റ് തുടങ്ങിയവർ ചേർന്നാണ് കടപ്പുറത്ത് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. നഗരത്തിെൻറ ആതിഥേയ സൽക്കാരം പ്രകടിപ്പിക്കുന്ന സുലൈമാനി തക്കാരം പരിപാടി നടൻ മാമുക്കോയ ഉദ്ഘാടനം ചെയ്തു. കോഴിക്കോടിെൻറ മധുരവും സ്നേഹവും മതസൗഹാർദവും മുൻകാലത്തിൽനിന്നും കുറഞ്ഞതായി മാമുക്കോയ പറഞ്ഞു. മധുരം കുറഞ്ഞ് കയ്പായിക്കൊണ്ടിരിക്കുകയാണ്. ഒന്നിച്ചുള്ള കൂട്ടായ്മകൾ ഇല്ലാതായി, ഹിന്ദു-മുസ്ലിം, സ്ത്രീ-പുരുഷൻ എന്നിങ്ങനെ വിവിധ പക്ഷങ്ങളായി വിഭജിക്കപ്പെടുകയാണ്. ഈ നഗരത്തിെൻറ ഐക്യവും നന്മയുമെല്ലാം മുമ്പത്തെപ്പോലെ നിലനിൽക്കേണ്ടതുണ്ടെന്ന് മാമുക്കോയ പറഞ്ഞു. ഓട്ടോ തൊഴിലാളികൾ, കെ.എച്ച്.ആർ.എ കോഴിക്കോട് ഘടകം, അക്ഷര കൂളിമാട് എന്നിവർക്കുള്ള കീർത്തി പുരസ്കാരം ചേമഞ്ചേരി കുഞ്ഞിരാമൻ നായർ വിതരണം ചെയ്തു. സാരംഗി ഓർക്കസ്ട്ര ഒരുക്കിയ ഇശൽവിരുന്ന് വി.ടി. മുരളി ഉദ്ഘാടനം ചെയ്തു. 'മലബാറിെൻറ നന്മ' ഫോട്ടോപ്രദർശനം പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. പി.എ. ഹംസ അധ്യക്ഷത വഹിച്ചു. ഫോട്ടോഗ്രഫി മത്സരവിജയികളായ എം.എസ്. അനസ്, നിധീഷ് കൃഷ്ണൻ, സാജൻ വി. നമ്പ്യാർ എന്നിവർക്ക് ഉപഹാരം നൽകി. കോഴിക്കോടൻ ഓർമത്തക്കാരം സെഷനിൽ ഡോ. എം.ജി.എസ്. നാരായണൻ, പി.കെ. പാറക്കടവ്, കെ.ടി.എ. നാസർ, അശ്വനി പ്രതാപ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.