കോഴിക്കോട്: കുന്ദമംഗലം പിലാശ്ശേരിക്കടുത്ത് കളരിക്കണ്ടിയിലെ ആലുംതോട്ടത്തിൽ ഷാഹിദയെയും ഒന്നര വയസ്സുകാരി മകൾ ഖദീജത്തുൽ മിസ്രിയ്യയെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് അബ്ദുൽ ബഷീറിനെ പൊലീസ് കോയമ്പത്തൂരിൽ കൊണ്ടുപോയി തെളിവെടുത്തു. ഞായറാഴ്ച രാത്രി കൊലപാതകം നടത്തിയ ഇയാൾ തിങ്കളാഴ്ച ഉച്ചയോടെ അംഗപരിമിതർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ മാറ്റം വരുത്തിയ തെൻറ നാനോ കാറിൽ കോയമ്പത്തൂരിലേക്ക് പോയിരുന്നു. കോയമ്പത്തൂരിൽ ഇയാൾ ഭക്ഷണം കഴിച്ച കടകൾ, കാർ നിർത്തി വിശ്രമിച്ച സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം പ്രതിയുമായി പൊലീസ് എത്തി. ചേവായൂർ സി.െഎ കെ.കെ. ബിജുവിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെയുമായി ഞായറാഴ്ചയാണ് കേരളത്തിലേക്ക് തിരിക്കുക. കേസിൽ ഇതുവെരയും ഒരു സാക്ഷിയെയും പൊലീസിന് കണ്ടെത്താനായിട്ടില്ല. പുറത്തുനിന്നുള്ളവരുടെ എന്തെങ്കിലും തരത്തിലുള്ള സഹായം കൊലപാതകം നടത്തുന്നതിന് ഇയാൾക്ക് ലഭിച്ചോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയം നിലനിൽക്കുന്നുമുണ്ട്. അതിനാലാണ് കൊലപാതകശേഷം പ്രതി പോയ സ്ഥലങ്ങളിലെല്ലാം ഇയാളെ എത്തിച്ച് പൊലീസ് തെളിവെടുക്കുന്നത്. ഷാഹിദ അണിഞ്ഞിരുന്ന ആഭരണങ്ങൾ ഇയാൾ ഉൗരിയെടുക്കുകയും തിങ്കളാഴ്ച കോഴിക്കോെട്ട ജ്വല്ലറിയിൽ വിൽക്കുകയും ചെയ്തിരുന്നതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ഇത് വീണ്ടെടുക്കാനും പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പും പ്രതിയുടെ ശാരീരിക ക്ഷമത പരിശോധനയും അടുത്തദിവസങ്ങളിൽ നടക്കും. തെളിവെടുപ്പുകൾക്കും ചോദ്യം ചെയ്യലുകൾക്കും ശേഷം 30ന് വൈകീേട്ടാടെ പ്രതിയെ കോടതിക്ക് കൈമാറുമെന്ന് സി.െഎ കെ.കെ. ബിജു പറഞ്ഞു. പ്രതിയെ കൊലപാതകം നടന്ന ആലുംതോട്ടത്തിലെ ഒറ്റമുറി വീട്ടിലെത്തിച്ച് കഴിഞ്ഞദിവസം തെളിവെടുത്തിരുന്നു. കൊലപാതകം നടത്തി കോയമ്പത്തൂരിലേക്ക് പോയ ഇയാളെ ബുധനാഴ്ച പാലക്കാടുവെച്ചാണ് പൊലീസ് അറ്സ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ മകളുടെ മൃതദേഹം അരയിടത്തുപാലത്തിനടുത്ത് കനോലി കനാലിലാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.