താമരശ്ശേരി: ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൃത്യമായി ഓഫിസിൽ എത്താതിരിക്കുകയും ഫയലുകൾ തീർപ്പാക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതായി ആരോപിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിനു മുന്നിൽ ധർണ നടത്തി. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സരസ്വതിയും ഭരണസമിതി അംഗങ്ങളുമാണ് കോഴിക്കോട്ട് ഡി.ഡി.പി ഓഫിസിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഇത്തരം നടപടിക്കെതിരെ ഭരണസമിതി ഐകകണ്ഠ്യേന പ്രമേയം പാസാക്കിയതിനെത്തുടർന്ന് സ്ഥലം മാറ്റിയിരുന്നു. എന്നാൽ, ട്രൈബ്യൂണലിൽനിന്ന് സ്ഥലംമാറ്റ ഉത്തരവിന് സ്റ്റേ സമ്പാദിച്ച് വീണ്ടും ഇവിടെ ജോലിക്കെത്തുകയായിരുന്നു. ഭരണ സ്തംഭനം സൃഷ്ടിക്കുകയും ഫയലുകൾ തീർപ്പാക്കാതെ ജനങ്ങളെ േദ്രാഹിക്കുകയും ചെയ്യുന്ന സെക്രട്ടറിയെ മാറ്റി പകരക്കാരനെ നിയമിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്. മുഹമ്മദലി, അംഗങ്ങളായ നവാസ് ഈർപ്പോണ, റസീന സിയ്യാലി, മഞ്ജിത കുറ്റ്യാക്കിൽ എന്നിവരാണ് ധർണക്കെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.