കോഴിക്കോട്: സംഘ്പരിവാര്‍ അജണ്ട ജനങ്ങളുടെ അടുക്കളയിലേക്ക് കൊണ്ടുവരാനുള്ള നീക്കം അനുവദിക്കാന്‍ പറ്റില്ലെന്ന് മുന്‍ കെ.പി.സി.സി പ്രസിഡൻറ് കെ. മുരളീധരന് എം.എല്‍.എ. വ്യക്തി എന്തു കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് ആര്.എസ്.എസും ബി.ജെ.പിയുമല്ല. കേരളത്തില്‍പോലും സംഘ്പരിവാര്‍ അജണ്ട നടപ്പാക്കാനാണ് നീക്കം. ഇതിനെ ജനാധിപത്യ മതേതര ശക്തികള്‍ ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കണമെന്ന് കെ. മുരളീധരന് ആവശ്യപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്റുവിെൻറ ചരമദിനത്തോടനുബന്ധിച്ച് ഡി.സി.സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച നെഹ്റു അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലികളെ വില്‍ക്കാനും വാങ്ങാനുമുള്ള അവകാശം നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍, അവയെ ഉടമ എങ്ങനെ പരിപാലിക്കണമെന്ന് നിർദേശിക്കുന്നു. പ്രായോഗികത ഒട്ടും മനസ്സിലാക്കാതെയുള്ള ഓര്‍ഡിനന്‍സാണ് ഇറക്കിയത്. ദേശീയ യാഥാർഥ്യം മനസ്സിലാക്കാത്ത പിണറായിയെയും കോടിയേരി ബാലകൃഷ്ണനെയും പോലുള്ള കേരളത്തിലെ സി.പി.എം നേതാക്കള്‍ ഇപ്പോഴും കോണ്‍ഗ്രസ് വിരോധവുമായി കഴിയുകയാണ്. ആര്.എസ്.എസിനെ വളര്‍ത്തുന്ന പ്രസ്താവനയാണ് കോടിയേരി നടത്തുന്നത് -മുരളീധരന് കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി നിരീക്ഷകന് മുരളി ഷെട്ടി, മുന്‍ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു, കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. കെ. പ്രവീണ്‍കുമാര്‍, അഡ്വ. കെ. ജയന്ത്, എ.ഐ.സി.സി അംഗങ്ങളായ പി.വി. ഗംഗാധരന്, അഡ്വ. എം.ടി. പത്മ, കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ കെ.പി. ബാബു, പി. മൊയ്തീന്, കെ.വി. സുബ്രഹ്മണ്യന്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, ഡി.സി.സി ഭാരവാഹികളായ കളരിയില്‍ രാധാകൃഷ്ണന്, ജോർജ്, ഹേമലത വിശ്വനാഥ്, കുഞ്ഞിമൊയ്തീൻ, എ.ഇ. മാത്യു, പി മമ്മദ്കോയ സംസാരിച്ചു. ദിനേശ് പെരുമണ്ണ സ്വാഗതവും പി.വി. ബിനീഷ്കുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.