സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപന കലാജാഥക്ക്​ കക്കോടിയിൽ സ്വീകരണം

കക്കോടി: സംസ്ഥാനത്തെ സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപന പ്രചാരണ കലാജാഥക്ക് കക്കോടിയിൽ സ്വീകരണം നൽകി. കക്കോടി വൈദ്യുതി ബോർഡ് ജീവനക്കാരുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല ഡിവിഷൻ എക്സി. എൻജിനീയർ സാബു, സീനിയർ സൂപ്രണ്ടുമാരായ മോഹൻ, സന്ദീപ്, കക്കോടി സെക്ഷൻ മുൻ എ.ഇ മനോജ്, അസി. എക്സി. എൻജിനീയർ ബിന്ദു, സബ് എൻജിനീയർ കെ.പി. മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കലാജാഥയോടനുബന്ധിച്ച് വിവിധ പരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.