കണ്ണങ്കണ്ടിയുടെ 19ാമത്തെ ഷോറൂം തലശ്ശേരിയിൽ

CLT 3, WAYAND 4 കണ്ണങ്കണ്ടിയുടെ 19ാമത്തെ ഷോറൂം തലശ്ശേരിയിൽ കോഴിക്കോട്: കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ 18 ഷോറൂമുകളുള്ള കണ്ണങ്കണ്ടിയുടെ 19ാമത്തെ ഷോറൂം തലശ്ശേരിയിൽ. കൂത്തുപറമ്പ് റോഡിൽ മുനിസിപ്പൽ ടൗൺഹാളിനു സമീപം കോസ്മോസ് ബിൽഡിങ്ങിലുള്ള പുതിയ ഷോറൂം മേയ് 24ന് രാവിലെ 11ന് തലശ്ശേരി മുനിസിപ്പൽ ചെയർമാൻ സി.കെ. രമേശൻ ഉദ്ഘാടനം ചെയ്യും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയാകും. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ജവാദ് അഹമ്മദ് ആദ്യ വിൽപന നിർവഹിക്കും. ഗൃഹോപകരണങ്ങൾ പ്രവർത്തിപ്പിച്ച് മുഴുവൻ ഉപയോഗങ്ങളും നേരിട്ട് മനസ്സിലാക്കി പ്രമുഖ ബ്രാൻറുകൾ താരതമ്യം ചെയ്ത് തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. ഹോം അപ്ലയൻസസ്^ഇലക്ട്രോണിക് രംഗത്തെ ലോകോത്തര ബ്രാൻറുകൾ ഉൾപ്പെടെ വിപുലമായ ഉൽപന്നങ്ങളുണ്ട്. 'ഹെൽത്തി കുക്കിങ്' പരിശീലിപ്പിക്കുന്ന ലൈവ് കിച്ചൺ ആണ് കണ്ണങ്കണ്ടിയുടെ മറ്റൊരു പ്രത്യേകത. ആധുനിക ഗൃഹോപകരണങ്ങളിൽ ആഹാരം പാചകംചെയ്യുന്നത് നേരിൽ കാണാനും പരിശീലനവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനം പ്രമാണിച്ച് നിരവധി ഒാഫറുകളും സമ്മാനങ്ങളുമുണ്ട്. ഫോൺ: 0490 2326555, 2326556.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.