കക്കോടി: പ്ലസ്ടു പരീക്ഷാഫലം പുറത്തുവന്നതോടെ തുടർപഠനത്തിന് സീറ്റ് തരപ്പെടുത്തി ലക്ഷങ്ങൾ കോഴ വാങ്ങാൻ ഏജൻസികൾ രംഗത്ത്. എൻട്രൻസ് കോച്ചിങ്ങിനും സെമിനാറുകൾക്കും പെങ്കടുത്ത വിദ്യാർഥികളുടെ ഫോൺ നമ്പറുകൾ സംഘടിപ്പിച്ചാണ് ഏജൻസികൾ നിരന്തരം ഫോൺ ചെയ്തും മെസേജുകളയച്ചും വലയിൽപെടുത്തുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും എം.ബി.ബി.എസിനും എൻജിനീയറിങ്ങിനും സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന വാഗ്ദാനമാണ് ഇവർ നൽകുന്നത്. തമിഴ്നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലും ഇന്ത്യക്ക് പുറത്ത് അർമീനിയ, മൽഡോവ, ഫിലിപ്പീൻസ്, റഷ്യ, ചൈന എന്നിവിടങ്ങളിലുമാണ് ഇവർ സീറ്റുകൾ ഒാഫർ ചെയ്യുന്നത്. ഇന്ത്യൻ മെഡിക്കൽ കൗൺസിലിെൻറ അംഗീകാരമില്ലാത്ത യൂനിവേഴ്സിറ്റികളിലും കോളജുകളിലും അഡ്മിഷൻ നൽകിയാണ് പലരെയും കബളിപ്പിക്കുന്നത്. വിദേശങ്ങളിൽ 15 ലക്ഷം മുതൽ 20 ലക്ഷം വരെയാണ് അഞ്ചുവർഷത്തേക്ക് പാക്കേജ് നൽകുന്നത്. ഭക്ഷണം സ്വന്തം ചെലവിൽ വഹിക്കണമെന്നും പറയുന്നുണ്ട്. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്ക് ബാങ്ക് ലോണും ശരിയാക്കി െകാടുക്കുമെന്നാണ് വാഗ്ദാനം. വിദ്യാർഥികളിൽനിന്ന് കമീഷൻ വാങ്ങുന്നില്ലെങ്കിലും കോളജുകളിൽനിന്ന് രണ്ടുലക്ഷം മുതൽ നാലുലക്ഷം വരെ ഇൗടാക്കുന്നുണ്ടത്രേ. വിദേശത്ത് കോളജുകളിൽ തലവരിപ്പണം ഇല്ലാത്തതുകൊണ്ടാണ് വിദ്യാഭ്യാസ ചെലവ് കുറയുന്നതെന്നാണ് ഇവരുടെ വാദം. എന്നാൽ, പല കോളജുകൾക്കും നിലവാരമില്ലെന്നതാണ് യാഥാർഥ്യം. വിദ്യാർഥികളുടെ ഫോൺ നമ്പറുകൾ ലഭിച്ചതോടെ ദിനംപ്രതി പത്തും പന്ത്രണ്ടും തവണയാണ് ഫോൺവിളികൾ വരുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. ഫോൺ സന്ദേശങ്ങളും ഏറെയാണ്. ബി.എം.എസ്, ഡി.ഫാം, ബി.എസ്.സി കാർഡിയാക്, പെർഫ്യൂഷൻ, റെസ്പിറേറ്ററി, ഡയാലിസിസ്, റേഡിയോളജി, അനസ്തേഷ്യ, ഫോറൻസിക്, എൻജിനീയറിങ്ങിെൻറ വിവിധ ബ്രാഞ്ചുകൾ എന്നിവക്ക് സീറ്റ് നൽകാമെന്നാണ് സന്ദേശമെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.