കോഴിക്കോട്: കുട്ടികൾക്ക് താൽപര്യമുള്ള വിഷയങ്ങളാണ് ഉന്നതപഠനത്തിന് തെരഞ്ഞെടുക്കേണ്ടതെന്നും ഇതിന് മാതാപിതാക്കൾ പിന്തുണ നൽകണമെന്നും ആർ.ഡി.ഒ ഷാമിൻ സെബാസ്റ്റ്യൻ. മാധ്യമവും എഫ്.ഡബ്ല്യു.െഎ ഫിനാൻസ് സ്കൂളും സംയുക്തമായി നടത്തിയ ഉപരിപഠന െസമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇഷ്ടപ്പെട്ട വിഷയങ്ങൾ പഠിക്കുേമ്പാഴാണ് ഉന്നതിയിലെത്താനാവുക. ശമ്പളത്തേക്കാളുപരി സമൂഹത്തിന് എന്തുചെയ്യാൻ കഴിയുമെന്നാണ് ശ്രദ്ധിക്കേണ്ടത്. എട്ടാം ക്ലാസിലെത്തുേമ്പാഴെങ്കിലും താൽപര്യമുള്ള മേഖലയേതെന്ന് വിദ്യാർഥികൾ നിശ്ചയിക്കണം. ഇക്കാര്യത്തിൽ മാതാപിതാക്കൾ ജാഗ്രത പുലർത്തണം -അവർ കൂട്ടിച്ചേർത്തു. മാധ്യമം സീനിയർ റീജനൽ മാനേജർ സി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. െഎ.എസ്.ഡി.സി അക്കാദമിക് ഹെഡ് വേണുഗോപാൽ വി. മേനോൻ സംസാരിച്ചു. എജുക്കേഷൻ ആൻഡ് കരിയർ കൺസൾട്ടൻറ് ഡോ. ടി.പി. സേതുമാധവൻ, ജെറീഷ് എന്നിവർ ക്ലാസെടുത്തു. ഷാമിൻ സെബാസ്റ്റ്യന്‍ മാധ്യമം സീനിയർ റീജനൽ മാനേജർ സി.പി. മുഹമ്മദും ഡോ. ടി.പി. സേതുമാധവന് മുഹമ്മദ് ഷാഫിയും മെമേൻറാ ൈകമാറി. മാധ്യമം പരസ്യ മാനേജർ കെ. അബ്ദുൽ ഗഫൂർ സ്വാഗതവും എഫ്.ഡബ്ല്യു.െഎ സ്ട്രാറ്റജിക് ഹെഡ് മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.