കോഴിക്കോട്: സ്കൂട്ടറിൽ കഞ്ചാവ് കടത്തുകയായിരുന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. ചെലവൂർ വിരുപ്പിൽ പുനത്തിൽപൊയിൽ അതുൽ (20) ആണ് 250 ഗ്രാം കഞ്ചാവുമായി എക്സൈസ് എൻഫോഴ്സ്മെൻറ് ആൻറി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡിെൻറ പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ചെലവൂർ വിരുപ്പിൽ പൂവത്തൊടിയിൽ അജയ് സജീവ് ഓടി രക്ഷപ്പെട്ടു. മൂഴിക്കൽ -മെഡിക്കൽ കോളജ് റോഡിൽ വിരുപ്പിൽ ഭാഗത്തുവെച്ചാണ് അതുൽ പിടിയിലായത്. ഇരുവരും സഞ്ചരിച്ച സ്കൂട്ടർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോയമ്പത്തൂരിൽനിന്ന് െട്രയിൻ മാർഗം കഞ്ചാവ് കോഴിക്കോെട്ടത്തിച്ച് മെഡിക്കൽ കോളജ് പരിസരങ്ങളിലും മറ്റും വിൽപന നടത്തിവരുകയായിരുന്നുവെന്ന് ഇവരെന്ന് എക്സൈസ് അറിയിച്ചു. കഞ്ചാവടങ്ങിയ ചെറിയ പ്ലാസ്റ്റിക് പൊതിക്ക് 500 രൂപയാണ് ഇവർ ഇൗടാക്കിയിരുന്നത്. പ്രതികൾക്കൊപ്പം പങ്കുകച്ചവടത്തിൽ ഏർപ്പെട്ടിരുന്ന ചെലവൂർ സ്വദേശി അനു, നരിക്കുനി സ്വദേശി ഉണ്ണിക്കുട്ടൻ, ഓടി രക്ഷപ്പെട്ട രണ്ടാം പ്രതി അജയ് സജീവ് എന്നിവർക്കായി അന്വേഷണം ഉൗർജിതമാക്കി. ലഹരിക്ക് അടിമകളായ വിദ്യാർഥികളെയും യുവാക്കളെയും ഇടനിലക്കാരാക്കിയാണ് ആവശ്യക്കാർക്ക് കഞ്ചാവ് എത്തിക്കുന്നത്. ഫോണിലൂടെയും വാട്ട്സ് ആപ്പിലൂടെയുമാണ് കച്ചവടം ഉറപ്പിക്കുന്നത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. ഹരികൃഷ്ണപ്പിള്ള, എക്സൈസ് ഇൻസ്പെക്ടർ പി. മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ എക്സൈസ് ഓഫിസർമാരായ സി. രാമകൃഷ്ണൻ, യോഗേഷ് ചന്ദ്ര, എൻ. രാജു, പി.കെ. അനിൽകുമാർ, എസ്. സജു, എം. സജീവൻ, ആർ.കെ. റഷീദ്, ടി.പി. ബിജുമോൻ, ഒ.ടി. മനോജ്, പ്രബീഷ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.