കോഴിേക്കാട്: നഗരത്തിൽ നിന്ന് ഒരുകോടി രണ്ടുലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകൾ പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കോടതി ഉത്തരവിനെ തുടർന്ന് സംഭവത്തിൽ ടൗൺ പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. നോട്ട്പിടികൂടിയ ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസാണോ (ഡി.ആർ.െഎ) അതോ െപാലീസാണോ കേസ് അന്വേഷിക്കേണ്ടത് എന്ന സംശയം അനിശ്ചിതത്വത്തിനിടയാക്കിയിരുന്നു. കള്ളനോട്ടല്ലാത്തതിനാൽ എത് വകുപ്പ്ചേർത്ത് കേസെടുക്കും എന്നതാണ് പൊലീസിനെ കുഴക്കിയത്. തുടർന്ന് അസാധുനോട്ടുകളെക്കുറിച്ച് ഡി.ആർ.െഎ തന്നെ അന്വേഷിക്കെട്ടയെന്ന് പൊലീസ് റിപ്പോർട്ട് നൽകി. ഇതോടെ ഇൗ റിപ്പോർട്ട് സഹിതം ഡി.ആർ.െഎ കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെ സമീപിക്കുകയായിരുന്നു. പൊലീസ്തന്നെ സംഭവത്തിൽ കേസെടുക്കാനായിരുന്നു കോടതിനിർേദശം. റെയിൽവേ സ്റ്റേഷനുസമീപത്തെ സ്വകാര്യആശുപത്രിയുടെ പാർക്കിങ് സ്ഥലത്തുനിന്ന് തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് ഒരുകോടി രണ്ടുലക്ഷം രൂപയുമായി സിറാജുദ്ദീനെ പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മൂന്നുപേർ ഒാടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടവരിലൊരാൾ കൊച്ചി സ്വദേശി കുഞ്ഞിമുഹമ്മദാെണന്നും മറ്റുരണ്ടുപേർ തൃശൂർ സ്വദേശികളാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തൃശൂരിലും കൊച്ചിയിലും ഡി.ആർ.െഎ പരിശോധന നടത്തി. പിടിയിലായ സിറാജുദ്ദീെൻറ മൊബൈൽഫോണിൽ നിന്ന് ലഭിച്ച ചില നമ്പറുകെള ചുറ്റിപ്പറ്റിയും ഡി.ആർ.െഎ അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.