കോഴിക്കോട്: നാലു മാസത്തിനിടെ ജില്ലയിൽ 321 മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 49 കേസുകൾ സ്ഥിരീകരിച്ചതിൽ മാർച്ചിലും ഏപ്രിലിലുമായി രണ്ടുപേർ മരിച്ചു. കക്കോടിയിലും എടച്ചേരിയിലുമാണ് മരണം. ഹെപ്പറ്റെറ്റിസ് എന്ന വൈറസ് വഴി മലിനജലത്തിലൂടെയാണ് രോഗം പകരുന്നത്. രോഗികളുടെ മലത്തിലൂടെയും മൂത്രത്തിലൂടെയും വൈറസ് പുറത്തുവരും. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം നടത്തുന്നതു വഴി ഇത് കിണർ, പുഴ, കുളം എന്നിവയിൽ എത്തുമെന്നും അതിനാൽ, തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.