ബാലുശ്ശേരി: ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ വർധിച്ചതോടെ താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാനപാത അപകടഭീതിയിൽ. ഇരുചക്രവാഹനങ്ങളെയും ചെറുകിടവാഹനങ്ങളെയും ഗൗനിക്കാതെയാണ് ടിപ്പറുകൾ ചീറിപ്പായുന്നത്. കഴിഞ്ഞ ദിവസം രാവിലെ അറപ്പീടികയിൽ വേഗത്തിലെത്തിയ വലിയ ടിപ്പർ ലോറി സ്കൂട്ടറിെൻറ പിന്നിൽ വന്നിടിച്ചു. സ്കൂട്ടറിെൻറ പിൻസീറ്റിലിരുന്ന വേട്ടാളി സ്വദേശി മൊയ്തീൻകോയ ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നു. എതിർഭാഗത്തേക്ക് വീണ പനയങ്കണ്ടി മൊയ്തീൻകോയക്ക് പരിക്കേറ്റു. കൊയിലാണ്ടി ഹാർബർ വർക്കുമായി ബന്ധപ്പെട്ട് താമരശ്ശേരി ഭാഗത്തുനിന്ന് കൊയിലാണ്ടിയിലേക്ക് നിരന്തരം ടിപ്പർ ലോറികൾ സംസ്ഥാന പാതയിലൂടെ തലങ്ങും വിലങ്ങുമായി ഒാടുന്നുണ്ട്. സ്കൂൾ അടച്ചതിനാൽ നിയന്ത്രണങ്ങൾക്ക് വിധേയമാകാതെയാണ് ടിപ്പറുകളുടെ സർവിസ്. അമിതവേഗത്തിൽ ഒാടുന്ന ടിപ്പറുകളെ നിയന്ത്രിക്കാൻ പൊലീസ് അധികൃതരും തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.