കോഴിക്കോട്: കേരളത്തിെൻറ സാംസ്കാരിക തലസ്ഥാനം തൃശൂരെന്ന് പറയപ്പെടുന്നുണ്ടെങ്കിലും യഥാർഥത്തിൽ അത് കോഴിക്കോടാണെന്ന് നടനും എഴുത്തുകാരനുമായ വി.െക. ശ്രീരാമൻ. ബി.എസ്.എൻ.എൽ ക്ലബുകളുടെ സംയുക്ത വാർഷികം ‘ബി.എസ്.എൻ.എൽ ഫെസ്റ്റ്-2017’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.െക. പൊറ്റക്കാടിനെയും ബഷീറിനെയും എം.ടിയെയും പോലുള്ള എഴുത്തുകാർ ലോകത്ത് വേറെ എവിടെയും ഇല്ല. അതിനാൽതന്നെ മഹദ് പാരമ്പര്യമുള്ള നാടാണ് കോഴിക്കോട്. അതിെൻറ അന്തർധാര ഇവിടത്തെ എല്ലാത്തിലും കാണാം -അദ്ദേഹം പറഞ്ഞു. മലയാളി വീട് വെക്കുംമുമ്പ് മതിലും ഗേറ്റും നായക്കൂടും ഉണ്ടാക്കുകയാണ്. അതിനാൽതന്നെ എെൻറ കുട്ടി, എെൻറ പട്ടി, എെൻറ ചട്ടി എന്നതിൽ ഒതുങ്ങിപ്പോവുകയാണ് പലരും. ചുറ്റുപാടുള്ള ജീവിതങ്ങളെ തിരിച്ചറിയാൻ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാഗതസംഘം ചെയർപേഴ്സൻ പി.ആർ. സുകുമാരി അധ്യക്ഷത വഹിച്ചു. ബി.എസ്.എൻ.എൽ കോഴിക്കോട് ജനറൽ മാനേജർ വി. ശങ്കർ, മുൻ ജനറൽ മാനേജർ എൻ.കെ. സുകുമാരൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. സാനിയ, എം.കെ. അഗസ്റ്റിൻ, എം. മുരളീധരൻ, കെ.വി. ജയരാജൻ, എം. കനകദാസൻ എന്നിവർ സംസാരിച്ചു. യു.പി. നരേന്ദ്രനാഥ് സ്വാഗതവും ഇ. രാജൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.