കോഴിക്കോട്: ഭക്ഷ്യയോഗ്യമല്ലാത്ത കുഞ്ഞുമത്സ്യങ്ങളെ പിടികൂടിയതിനെ തുടർന്ന് പുതിയാപ്പയിൽനിന്ന് കസ്റ്റഡിയിലെടുത്ത ബോട്ടിെൻറ രജിസ്ട്രേഷൻ റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് ബോട്ടുടമക്ക് ഫിഷറീസ് വകുപ്പ് നോട്ടീസ് നൽകി. 24 മണിക്കൂറിനകം കൃത്യമായ മറുപടി നൽകണമെന്നാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി.െക. സുധീർ കിഷൻ ‘നിർമാല്യം’ ബോട്ടുടമക്ക് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടത്. നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ബോട്ടിെൻറ രജിസ്ട്രേഷൻ റദ്ദാക്കുകയും പിഴയുൾപ്പെടെ മറ്റു നിയമ നടപടികളും സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. അതിനിടെ ബോട്ട് കസ്റ്റഡിയിലെടുക്കാനെത്തിയ ഉദ്യോഗസ്ഥരിലൊരാൾ മദ്യപിച്ചിരുന്നുവെന്ന മത്സ്യബന്ധന തൊഴിലാളികളുടെ ആക്ഷേപം തെറ്റെന്ന് തെളിഞ്ഞു. ഉദ്യോഗസ്ഥനെ വൈദ്യപരിശോധനക്ക് വിധേയമാക്കിയതോടെയാണ് ആരോപണത്തിൽ കഴമ്പില്ലെന്ന് വ്യക്തമായത്. കുഞ്ഞുമത്സ്യം പിടിച്ച ബോട്ട് മറൈൻ എൻഫോഴ്സ്മെൻറ് കസ്റ്റഡിയിലെടുത്തതിനെച്ചൊല്ലി പുതിയാപ്പയിൽ ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്. ബോട്ട് പിടികൂടിയ സംഘത്തിലെ പൊലീസുകാരൻ മദ്യപിച്ചെന്നും എല്ലാ ബോട്ടുകളും കുഞ്ഞുമത്സ്യങ്ങളെ പിടിക്കുേമ്പാൾ ഒരു ബോട്ട് മാത്രം കസ്റ്റഡിയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പറഞ്ഞായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. തുടർന്ന്, കസ്റ്റഡിയിലെടുത്ത ബോട്ട് മത്സ്യബന്ധനത്തൊഴിലാളികൾ ബലം പ്രയോഗിച്ച് തിരികെ ഹാർബറിലെത്തിക്കുകയും ചെയ്തിരുന്നു. പ്രശ്നം സംഘർഷത്തിെൻറ വക്കിലെത്തിയതോടെ അഡ്മിനിസ്ട്രേറ്റിവ് എ.സി.പി മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ വെള്ളയിൽ, എലത്തൂർ, നടക്കാവ് സ്റ്റേഷനുകളിൽനിന്ന് കൂടുതൽ പൊലീസ് സ് ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. തുടർന്നും മറൈൻ എൻഫോഴ്സ്മെൻറ് സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ മദ്യലഹരിയിലായിരുന്നുവെന്ന വാദത്തിൽ തൊഴിലാളികൾ ഉറച്ചുനിന്നതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ബീച്ച് ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധന നടത്താൻ എ.സി.പി മൊയ്തീൻകുട്ടി വെള്ളയിൽ പൊലീസിനോട് നിർദേശിച്ചു. ഇതോടെയാണ് ആളുകൾ പിരിഞ്ഞുപോയത്. വൈദ്യപരിശോധനയിൽ ഉദ്യോഗസ്ഥൻ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായതായും ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റ് ബീച്ച് ആശുപത്രിയിൽനിന്ന് ലഭിച്ചതായും വെള്ളയിൽ എസ്.െഎ പി. ജംഷീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.