കോഴിക്കോട്: വെസ്റ്റ്ഹിൽ സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ (സി.ഡബ്ല്യു.സി) ഗോഡൗണിൽ റേഷൻ സാധനങ്ങളുടെ കയറ്റിറക്കവുമായി ബന്ധപ്പെട്ട തൊഴിൽതർക്കത്തിന് പരിഹാരം. ജില്ല കലക്ടർ വിളിച്ച യോഗത്തിലെ ഒത്തുതീർപ്പ് പ്രകാരം സി.ഡബ്ല്യു.സി ഗോഡൗണിൽ ഇൗമാസം 11 മുതൽ റേഷൻ സാധനങ്ങൾ ഇറക്കുമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. സി.ഡബ്ല്യു.സിയുടെ സിവിൽ സപ്ലൈസ് വകുപ്പ് വാടകക്കെടുത്ത ഗോഡൗണിൽ സിവിൽ സപ്ലൈസ് ഗോഡൗണുകളിൽ ജോലി ചെയ്യുന്ന 24 തൊഴിലാളികൾക്കൊപ്പം സി.ഡബ്ല്യു.സി ഗോഡൗണിൽ ജോലി ചെയ്യുന്ന 12 തൊഴിലാളികൾക്കുകൂടി തൊഴിൽ നൽകി പ്രശ്നം പരിഹരിക്കാൻ കലക്ടർ നിർദേശം നൽകിയതിനെ തുടർന്നാണ് കലക്ടറേറ്റിൽ തൊഴിലാളി സംഘടന പ്രതിനിധികളും സിവിൽ സപ്ലൈസ് വകുപ്പ്, സി.ഡബ്ല്യു.സി ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ തീരുമാനമായത്. സിവിൽ സപ്ലൈസിലെ തൊഴിലാളികൾക്ക് മുഴുവൻ തിരിച്ചറിയൽ കാർഡ് നൽകാനും പുറത്തുനിന്ന് ആരെയും കൊണ്ടുവരാൻ അനുവദിക്കില്ലെന്നും തീരുമാനമായി.കേന്ദ്ര ഭക്ഷ്യഭദ്രത നിയമമനുസരിച്ച് റേഷൻ സാധനങ്ങൾ മുൻകൂറായി സംഭരിക്കേണ്ട സാഹചര്യത്തിലാണ് സി.ഡബ്ല്യു.സി ഗോഡൗൺ വാടകക്കെടുത്തത്. ഇടനിലക്കാരെ ഒഴിവാക്കി ഭക്ഷ്യവിതരണം സുഗമവും കാര്യക്ഷമവുമാക്കാൻ വേണ്ടിയാണ് സംവിധാനം. എന്നാൽ, സി.ഡബ്ല്യു.സി ഗോഡൗണിലെ ചുമട്ടുതൊഴിലാളികൾ സിവിൽ സപ്ലൈസ് ഗോഡൗണിലെ ചുമട്ടുതൊഴിലാളികളെ തടഞ്ഞതു കാരണം റേഷൻ സാധനങ്ങൾ ഇറക്കാൻ കഴിഞ്ഞിരുന്നില്ല. തൊഴിൽതർക്കം നീളുന്നത് റേഷൻ വിതരണത്തെ ബാധിക്കാനിടയുള്ള സാഹചര്യത്തിലാണ് കലക്ടർ അടിയന്തര യോഗം വിളിച്ചത്. നിലവിൽ സിവിൽ സപ്ലൈസിെൻറ വടകര, കൊയിലാണ്ടി, താമരശ്ശേരി ഗോഡൗണുകളിൽ റേഷൻ കയറ്റിറക്ക് നടക്കുന്നുണ്ട്. കോഴിക്കോട്ടെ പ്രശ്നം പരിഹരിച്ചതോടെ ജില്ലയിൽ റേഷൻ വിതരണം സുഗമമാകുമെന്നാണ് പ്രതീക്ഷ. ജില്ല കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ചു. എ.ഡി.എം ടി. ജനിൽകുമാർ, ജില്ല സപ്ലൈ ഓഫിസർ കെ.വി. പ്രഭാകരൻ, സപ്ലൈകോ റീജനൽ മാനേജർ വി.വി. സുനില, സി.ഡബ്ല്യു.സി വെയർഹൗസ് മാനേജർ ഇൻ ചാർജ് വി.കെ. അച്യുതാനന്ദൻ, േട്രഡ് യൂനിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.