വാഴക്കാട്: പിതൃസഹോദരെൻറ വീട്ടിൽ ഫദീലേയാടൊപ്പം മരണവും വിരുന്ന് വന്നതാണെന്ന് ആരും ഒാർത്തതേയില്ല. കോഴിക്കോട് കല്ലായി ചക്കുംകടവ് ചുള്ളിക്കാട്ടിൽ മുസ്തഫ എന്ന കോയമോെൻറ മകൾ ഫദീല വാഴക്കാട് പരപ്പത്ത് പിതൃസഹോദരനായ അശ്റഫിെൻറ വീട്ടിൽ എത്തിയത് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി. അടുത്ത ദിവസം വിവാഹം നടക്കുന്ന ബന്ധുവീട്ടിൽ പോകുേമ്പാൾ ഉമ്മ പറഞ്ഞതാണ് വാഴക്കാെട്ട എളാപ്പയുടെ വീട്ടിൽ പോകാൻ. കൂട്ടിന് മുസ്തഫയുടെ സഹോദരിയുടെ മകൾ റംശിയും പോകാൻ തയാറായി. ഉച്ചക്ക് രണ്ടോടെ ചാലിയാറിലെ മൂഴിക്കൽ കടവിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽ വഴുതി വീണ് കുട്ടികളെ രക്ഷപ്പെടുത്താൻ ഒപ്പമുള്ള സ്ത്രീകൾക്ക് സാധ്യമായില്ല. ഫദീലക്കും റംശിക്കുമൊപ്പം മറ്റു കുട്ടികളും ഒഴുക്കിൽപെട്ടിരുന്നു. പ്രദേശവാസികളുെട അവസരോചിത ഇടപെടലാണ് കൂടുതൽ മരണങ്ങൾ ഒഴിവാക്കിയത്. സ്ത്രീകളുടെ കൂട്ടക്കരച്ചിൽ കേട്ട് ഒാടിയെത്തിയ നാട്ടുകാർ റംശിയെയാണ് ആദ്യം രക്ഷപ്പെടുത്തിയത്. ഏകദേശം 15 മിനിറ്റ് കഴിഞ്ഞ ശേഷമാണ് ഫദീലയെ മുങ്ങി എടുക്കാൻ സാധിച്ചത്. ഒപ്പമുള്ള മൂന്ന് കുട്ടികളെയും നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ചാലിയാറിലെ മൂഴിക്കൽ കടവിൽ ആഴം കൂടുതലുള്ള ഭാഗത്താണ് കുട്ടികൾ അപകടത്തിൽപെട്ടത്. വാഴക്കാട് ഷാനവാസ്, ഷൗക്കത്ത്, കെ.പി. മൻസൂർ, കെ.പി. മൂസ, പൊലീസ് ബഷീർ, റഷീദ്, സുൽഫിക്കർ, സിദ്ദീഖ്, നസീദ് തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിച്ചത്. കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു ഫദീല. ഏക സഹോദരൻ ഫാരിസിന് കൂടപ്പിറപ്പിെൻറ ആകസ്മിക വിയോഗം ഉൾക്കൊള്ളാനായിട്ടില്ല. മുസ്തഫയുടെ ഭാര്യാസഹോദരൻ ഇബ്രാഹിമിെൻറ വീട്ടിൽ അടുത്ത ദിവസം നടക്കാനിരിക്കുന്ന വിവാഹാഘോഷത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് കുടുംബത്തെയും നാടിനെയും നടുക്കിയ ദുരന്തം വന്നണഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.