കോഴിക്കോട്: വന്യമൃഗശല്യം രൂക്ഷമായതോടെ ജില്ലയിലും കര്‍ഷകര്‍ മലയോരമേഖലയില്‍നിന്ന് കുടിയിറങ്ങുന്നു. കാട്ടാന, കാട്ടുപന്നി, കുരങ്ങ്, മയില്‍ എന്നിവയിറങ്ങി വ്യാപകമായി വിള നശിപ്പിക്കുകയാണ്. 53 കുടുംബങ്ങള്‍ താമസിച്ച പൂഴിത്തോട് ഇപ്പോള്‍ മൂന്നു കുടുംബങ്ങള്‍ മാത്രമാണുള്ളതെന്നും മലയോരത്ത് സ്വന്തം സ്ഥലത്ത് വീടുണ്ടാക്കാൻ പോലും ആവുന്നില്ലെന്നും കര്‍ഷകർ പറയുന്നു. ജില്ലയില്‍ 198.69 കിലോമീറ്റര്‍ മലയോരമേഖലയിലുണ്ടെന്നാണ് കണക്ക്. കുറ്റ്യാടി, പെരുവണ്ണാമുഴി, താമരശ്ശേരി തുടങ്ങിയ റേഞ്ചുകളില്‍ ഒമ്പതു വിഭാഗമായാണ് വനമേഖല. പശുക്കടവ് സെക്ഷനിൽ കുറ്റ്യാടി, പക്രംതളം, കുണ്ടുതോട്, വിലങ്ങാട് സെക്ഷനിൽ വിലങ്ങാട്, കരിങ്ങാട്, ഇടത്തറ സെക്ഷനിൽ നെല്ലിപ്പൊയില്‍ എന്നിവയടക്കം 20 മേഖലകളില്‍ വന്യമൃഗശല്യം വളരെ ഏറിയതായാണ് കർഷകർ പറയുന്നത്. വീടിനുള്ളില്‍ എത്തി ഭക്ഷ്യവസ്തുക്കള്‍ വരെ ഇവ നശിപ്പിക്കുന്നു. കാവിലുമ്പാറ കുണ്ടുതോട് കുമാരന് ആയിരത്തിലധികം റബര്‍മരം നഷ്ടമായി. ഭാസ്കരെൻറ ആയിരത്തോളം വാഴകൾ നശിപ്പിച്ചു. പാണ്ട്യംപുറത്തെ അശോകെൻറ കൃഷിമുഴുവൻ നശിപ്പിച്ചു. കുണ്ടിയോട്ടുമ്മല് ശശി, മാണിയമ്മ, തുവ്വക്കൊല്ലി കുഞ്ഞിക്കണ്ണന് തുടങ്ങി കൃഷി നശിച്ചവരുടെ വലിയ പട്ടിക നിരത്താനുണ്ട് കർഷകർക്ക്. സൗരോർജ വേലി കാട്ടാനകൾ തകർക്കുന്നതായി കർഷകർ പറയുന്നു. വലിയ തുക ചെലവിട്ട് സ്ഥാപിച്ച വേലി സംരക്ഷിക്കാനുള്ള നടപടി വേണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ഫെന്‍സിങ്ങിനും കിടങ്ങുണ്ടാക്കലിനും ധനം സര്‍ക്കാര്‍ കാണണമെന്ന് കർഷകസംഘം ജില്ല പ്രസിഡൻറ് കെ.പി. കുഞ്ഞമ്മദ്കുട്ടി ആവശ്യപ്പെട്ടു. വനംവകുപ്പില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തതും പ്രശ്നമാണ്. പ്രൊട്ടക്ഷന്‍ ഗ്രൂപ് കാര്യക്ഷമമാക്കണമെന്നും സ്വയം രക്ഷക്കായി തോക്കുനല്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.