കക്കോടി: മക്കട കോട്ടൂപാടത്ത് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം ഇരുനൂറിലേറെയായി. കക്കോടി ഗ്രാമപഞ്ചായത്തിെൻറയും പ്രാഥമികാരോഗ്യ കേന്ദ്രത്തിെൻറയും ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച നടത്തിയ മെഡിക്കൽ ക്യാമ്പിൽ കുട്ടികളും സ്ത്രീകളുമുൾപ്പെടെ 124 പേർ ചികിത്സതേടിയെത്തി. നിരവധി പേരാണ് നഗരത്തിലുൾപ്പെടെയുള്ള ആശുപത്രികളിൽ ചികിത്സതേടിയെത്തുന്നത്. കോട്ടൂപാടത്തെ വി.െക.ആർ. ഗുരിക്കൾ നിലയത്തിലെ അറുപത്തിരണ്ടുകാരനായ ചന്ദ്രൻ തളർന്നുവീണ് അബോധാവസ്ഥയിലായിരുന്നു. ബുധനാഴ്ചയോടെ അൽപം ഭേദമായെങ്കിലും തലകറക്കവും വയറിെൻറ അസ്വസ്ഥതയും മാറിയില്ലെന്ന് ക്യാമ്പിലെത്തിയ ചന്ദ്രൻ പറഞ്ഞു. ഛർദിയും വയറിളക്കവും തലവേദനയും പനിയുമാണ് മിക്കവർക്കും അനുഭവപ്പെടുന്നത്. അഞ്ചുവയസ്സിൽ താഴെയുള്ള നിരവധി കുട്ടികളും ഭക്ഷ്യവിഷബാധമൂലം അവശരായവരിലുണ്ട്. മെഡിക്കൽ ക്യാമ്പിലെത്തിയ പത്തോളം പേരുടെ മലം പരിശോധനക്കായി എടുത്തിട്ടുണ്ട്. രണ്ടുപേരുടെ മലം വ്യാഴാഴ്ച തന്നെ മണിപ്പാൽ വയറോളജി ലാബിലേക്ക് പരിശോധനക്കയച്ചു. സമീപത്തെ ക്ഷേേത്രാത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച നടന്ന അന്നദാന പരിപാടിയിൽ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന സംശയമുണ്ട്. തിങ്കളാഴ്ച മുതലാണ് പ്രദേശവാസികൾക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടത്. പലരും എഴുന്നേറ്റുനിൽക്കാൻപോലും കഴിയാതെ അവശരാണ്. കോട്ടുപാടത്തെ രസിലിെൻറ സഹോദരിയുടെ പുത്രി മലാപറമ്പിൽ താമസിക്കുന്ന നയോമിക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ഇൗ കുട്ടിയും ഭക്ഷണം കഴിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വിവിധ പ്രദേശങ്ങളിൽനിന്ന് എത്തി ഭക്ഷണം കഴിച്ചവർക്കും അസ്വസ്ഥത അനുഭവപ്പെടുന്നതായി ക്യാമ്പിലെത്തിയവർ പറയുന്നു. തിങ്കളാഴ്ച ഛർദിയും വയറിളക്കവും അനുഭവപ്പെട്ടേതാടെ പലരും മരുന്നുവാങ്ങി കഴിക്കുകയായിരുന്നു. തുടർ ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണവും തീവ്രതയും കൂടിയതോടെയാണ് വിഷയത്തിെൻറ ഗൗരവം ആരോഗ്യവകുപ്പിെൻറ ശ്രദ്ധയിൽപെട്ടത്. ബുധനാഴ്ചയോടെ വീടുകളിലെത്തി മരുന്നും ഒ.ആർ.എസ് ലായനിയും വിതരണം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ എസ്.എൻ. രവികുമാർ, സി.എച്ച്.സി മെഡിക്കൽ ഒാഫിസർ ഡോ. ഹമീദ്, പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഒാഫിസർ ഡോ. ചിത്ര മുകുന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. പങ്കജം, ജെ.എച്ച്.െഎമാരായ പി.സി. ബാബുരാജ്, സുജിത്കുമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് റീത്ത ഷൈനി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രാജേന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേലാൽ മോഹനൻ, പഞ്ചായത്ത് സെക്രട്ടറി സി. മുരളീധരൻ, ടി.കെ. രാമദാസ്, വാസുമാസ്റ്റർ, വാർഡ് അംഗങ്ങളായ ഉണ്ണികൃഷ്ണൻ, മഞ്ജുള പ്രജിത, ഷിബു എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ആശാവർക്കർമാരും കുടുംബശ്രീ പ്രവർത്തകരും വീടുകളിൽ സർവേയും ബോധവത്കരണ പ്രവർത്തനവും നടത്തുന്നുണ്ട്. കിണറുകളിലെ ജലം പരിശോധനക്കയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.