കോഴിക്കോട്: 20 രൂപക്ക് 20 ലിറ്റർ കുടിവെള്ളം വിതരണം ചെയ്യാനുള്ള കുടുംബശ്രീയുടെ ‘തീർഥം’ പദ്ധതിക്ക് ശനിയാഴ്ച ഒൗദ്യോഗിക തുടക്കം. വിപണിയിൽ 60 രൂപ നൽകേണ്ട വലിയബോട്ടിൽ കുടിവെള്ളമാണ് കോഴിക്കോട് കോർപറേഷെൻറ സഹായത്തോടെ കുടുംബശ്രീ സി.ഡി.എസ് പ്രവർത്തകർ വിലകുറച്ച് നൽകുക. ഇതിനായി നഗരത്തിൽ സ്ഥാപിക്കുന്ന മൂന്ന് ആധുനിക കുടിവെള്ള പ്ലാൻറുകളിൽ ആദ്യത്തേതിെൻറ തറക്കല്ലിടൽ ശനിയാഴ് ച രാവിലെ 11ന് കോർപറേഷെൻറ പഴയ ഓഫിസ് പരിസരത്ത് മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിക്കും. 45 ദിവസത്തിനകം പണിതീർത്ത് വെള്ളം വിതരണം ചെയ്യുമെന്ന് കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികൾ വാർത്തസമ്മേളത്തിൽ അറിയിച്ചു. കാസർകോട്, കൊച്ചി, മലപ്പുറം ജില്ലകളിൽ നടപ്പാക്കിയ പദ്ധതി മാതൃകയിലാണ് കോഴിക്കോട്ടും നടപ്പാക്കുന്നത്. ഡൽഹി ആസ്ഥാനമായ ഇൻഫ്രാസ്ട്രക്ചർ ൈപ്രവറ്റ് ലിമിറ്റഡാണ് പ്ലാൻറ് പണിയുക. ഫ്രാൻസിസ് റോഡിലും എലത്തൂർ ഇൻഡസ്ട്രിയൽ എസ്േറ്ററ്റിലും മറ്റ് പ്ലാൻറുകൾ ഉടൻ പണിയാനാണ് തീരുമാനം. ആദ്യ പ്ലാൻറ് 45 ദിവസത്തിനകം പ്രവർത്തിച്ച് തുടങ്ങിയാൽ അടുത്തവയുടെ നിർമാണം തുടങ്ങും. 40 ലക്ഷം രൂപയാണ് ഒരു പ്ലാൻറിെൻറ നിർമാണച്ചെലവ്. ആദ്യഘട്ടത്തിൽ വീടുകളിലേക്കും ഒാഫിസുകളിലേക്കുമാണ് വെള്ളം കൊടുക്കുക. പ്ലാൻറ് പണി തീരുേമ്പാഴേക്ക് കോർപറേഷൻ ഒാഫിസിനടുത്ത് സ്റ്റാൾ തുടങ്ങി രജിസ്േട്രഷൻ ആരംഭിക്കും. രജിസ്റ്റർ ചെയ്യുന്നവർക്ക് കുടുംബശ്രീ പ്രവർത്തകർ വീടുകളിൽ വെള്ളം എത്തിക്കും. പ്ലാൻറിേനാട് ചേർന്നുള്ള സ്റ്റാളിൽ നേരിട്ട് വെള്ളം വാങ്ങാൻ സൗകര്യമുണ്ട്. ഒരു പ്ലാൻറിൽദിവസം 2000 ബോട്ടിൽ കുപ്പിവെള്ളം നിറക്കാൻ കഴിയും. മൂന്നു പേർക്ക് നേരിട്ടും 25 പേർക്ക് പരോക്ഷമായും ജോലി കിട്ടുന്നതാണ് പദ്ധതി. നാട്ടുകാർക്ക് പരിശോധിക്കാൻ പറ്റും വിധം ഗ്ലാസ് കൊണ്ട് അകം കാണും വിധമാണ് പ്ലാൻറ് പണിയുന്നത്. കിണർവെള്ളം ശാസ്ത്രീയമായ ക്ലോറിനേഷനുശേഷം ഡ്യുവൽ മീഡിയ, അയേൺ റിമൂവർ, അക്ടിവ് കാർബൺ ഫിൽടർ എന്നിവയിലൂടെ കടത്തി രണ്ടു മൈക്രോൺ ഫിൽടറുകൾ വഴി റിവേഴ്സ് ഓസ്മോസിസ് സാങ്കേതികവിദ്യയിലൂടെ പൂർണമായി ശുദ്ധീകരിച്ച ശേഷമാണ് സ്റ്റെയിൻലസ് സ്റ്റീൽ ടാങ്കുകളിൽ സംഭരിക്കുക. കുടുംബശ്രീ സി.ഡി.എസ് മെംബർ സെക്രട്ടറി എം.വി. റംസി ഇസ്മായിൽ, കുടുംബശ്രീ ജില്ല മിഷൻ കോ-ഓഡിറ്റേർ പി.സി. കവിത, പി.പി. ഷീജ, പ്രമീള ദേവദാസ്, ബീന. കെ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.