ഉള്ള്യേരി: ഭക്ഷ്യസുരക്ഷാ മുന്‍ഗണന ലിസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ ഉള്ള്യേരിയിലെ കോൺഗ്രസ്- -സി.പി.എം സംഘര്‍ഷത്തിന് അയവില്ല. ചൊവ്വാഴ്ച രാത്രി കോൺഗ്രസ് നേതാവിെൻറ വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞു. കോൺഗ്രസ്, ലീഗ് ഓഫീസുകള്‍ക്ക് നേരെയും വ്യാപക ആക്രമണമുണ്ടായി. പ്രതികള്‍ക്കായി പൊലീസിെൻറ റെയ്ഡ് പ്രദേശത്ത് തുടരുകയാണ്. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അത്തോളി പൊലീസ് സ്റ്റേഷനില്‍ ഡി.സി.സി. പ്രസിഡൻറ ടി. സിദ്ദീഖിെൻറ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനും ഡി.വൈ.എഫ്.ഐ നേതാവുമായ പാറക്കല്‍ ഷാജിയുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡിനെതിരെ സി.പി.എം പ്രതിഷേധവുമായി രംഗത്തെത്തി. ചൊവ്വാഴ്ച പകലുണ്ടായ സംഘർഷത്തിന് തുടർച്ചയായി രാത്രി 11മണിയോടെയാണ് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എ. സുമ ടീച്ചറുടെ വീടിനു നേരെ ബൈക്കിലെത്തിയ ആറംഗ സംഘം സ്ഫോടക വസ്തുക്കള്‍ എറിഞ്ഞത്. മൂന്നെണ്ണം വീട്ടുമുറ്റത്ത് വീണ് പൊട്ടി. ഈ സമയം ടീച്ചറുടെ ഭര്‍ത്താവ് സുരേഷ്, മകനും ബ്ലോക്ക് കെ.എസ്.യു സെക്രട്ടറിയുമായ സുധിന്‍ സുരേഷ് എന്നിവര്‍ വീടിെൻറ വരാന്തയില്‍ ഇരിക്കുന്നുണ്ടായിരുന്നു. സംഭവം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് രാത്രി പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളില്‍ വിവിധ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ അക്രമം ഉണ്ടായി. കണയന്‍കോട് കോണ്‍ഗ്രസ് നിര്‍മിച്ച ബസ്സ്റ്റോപ്പ്, ആനവാതിലിലെയും മുണ്ടോത്ത് ഇല്ലത്ത് താഴെയും സ്ഥാപിച്ച കോൺഗ്രസ് കൊടിമരങ്ങൾ, മുണ്ടോത്ത് പള്ളിക്ക് സമീപത്തെ ലീഗ് ഓഫിസ് എന്നിവക്കു നേരെയാണ് അക്രമം ഉണ്ടായത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷമീര്‍ നളന്ദയുടെ വീടിനു നേരെ കല്ലേറുണ്ടായി. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനത്തിെൻറ ചില്ല് തകര്‍ത്തു. സ്ഫോടനത്തിലെ പ്രതികള്‍ക്കായി പൊലീസ് വ്യാപക റെയ്ഡ് നടത്തിയെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. ഡി.വൈ.എഫ്.ഐ നേതാവും സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനുമായ പാറക്കല്‍ ഷാജിയുടെ വീട്ടില്‍ പൊലീസ് പരിശോധനക്കെത്തിയതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷാജിയുടെ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറ് കോൺഗ്രസ് നേതാക്കളെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു. സി.പി.എം അതിക്രമത്തില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത പകല്‍ ഹര്‍ത്താല്‍ ഉേള്ള്യരിയിൽ പൂര്‍ണമായിരുന്നു. പൊലീസിെൻറ ഏകപക്ഷീയമായ നടപടിയില്‍ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തില്‍ വൈകീട്ട് ഉേള്ള്യരിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. വടകര ഡിവൈ.എസ്.പി സുദര്ശന്, കൊയിലാണ്ടി സി.ഐ ഉണ്ണികൃഷ്ണൻ, അത്തോളി എസ്.ഐ. രവീന്ദ്രന് കൊമ്പിലാട്, പയ്യോളി എസ്.ഐ. ആകാശ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.