േകാഴിക്കോട്: ‘വാരാദ്യ മാധ്യമ’ത്തിലൂടെ ലോകം കേട്ടറിഞ്ഞ, ജയിൽ കുറ്റവാളികളുടെ മോചകൻ ഫിറോസ് മർചൻറിന് കോഴിക്കോട് ആദരമൊരുക്കുന്നു. മാർച്ച് 17ന് വൈകീട്ട് ഏഴിന് ടാഗോർ സെൻറിനറി ഹാളിൽ നടക്കുന്ന സ്വീകരണപരിപാടിക്ക് വിപുലമായ ഒരുക്കങ്ങളായി. ദുബൈയിലെ പ്യൂവർ ഗോൾഡിെൻറ ഉടമയായ ഇദ്ദേഹം ഇതിനകം 5500ലധികം പേരെയാണ് തടവറകളിൽനിന്ന് മോചിപ്പിച്ച് സ്വന്തം നാടിെൻറയും വീടിെൻറയും സ്വാതന്ത്ര്യത്തിലേക്കും ഉൗഷ്മളതയിലേക്കും തുറന്നുവിട്ടത്. 2008ലെ ഗൾഫ് മാന്ദ്യകാലത്ത് സാമ്പത്തികപ്രശ്നങ്ങളിൽപെട്ട് വർഷങ്ങളായി ഗൾഫിലെ ജയിലിൽ കിടന്നവരായിരുന്നു ഏറെയും. ജയിൽ^പൊലീസ് അധികാരികളുമായി ബന്ധപ്പെട്ട് ഇവരുടെ പിഴകൾ അടച്ചു തീർക്കുകയായിരുന്നു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, സിറിയ, ഉസ്ബകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ പരിചയം പോലുമില്ലാത്ത അനവധി മനുഷ്യർക്കാണ് അേദ്ദഹം പുതുജീവൻ നൽകിയത്. മുംബൈയിലെ പ്രാരബ്ധം നിറഞ്ഞ ചെറിയ വീട്ടിൽനിന്ന്, വലിയ ബിസിനസ് സ്ഥാപനത്തിെൻറ ഉടമയാകുന്നതുവരെ എത്തിയ തനിക്ക്, മനുഷ്യരോട് ചെയ്യാവുന്ന കടമമാത്രമാണ് ഇതെന്നാണ് ഇദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്. 2017ൽ കൂടുതൽ പേർക്ക് ഇത്തരം അവസരങ്ങൾ ഒരുക്കിക്കൊടുക്കാനുള്ള ശ്രമത്തിെൻറ ഭാഗമായിക്കൂടിയാണ് അദ്ദേഹം കോഴിക്കോട്ട് എത്തുന്നത്. ഫിറോസ് മർചൻറിനെ സ്വീകരിക്കാൻ കോഴിേക്കാട് പൗരാവലിയുടെ നേതൃത്വത്തിൽ സമിതിക്കും രൂപം നൽകിയിട്ടുണ്ട്. തോട്ടത്തിൽ റഷീദ് (ചെയർ), അഡ്വ. എം.കെ. ദിനേശൻ (ജന. കൺ), ഹനീഫ ഹാജി, കൗൺസിലർ എം. സലീന(വൈ. ചെയ), അഡ്വ. കെ. ജയന്ത്, ടി.പി. സുരേഷ്, അഡ്വ. ഫസൽ (ജോ. സെക്ര) എന്നിവരടങ്ങിയ സ്വാഗതസംഘത്തിനാണ് രൂപം നൽകിയത്. ഹോട്ടൽ ൈഹസൺ ഹെറിേറ്റജിൽ ചേർന്ന യോഗത്തിൽ തോട്ടത്തിൽ റഷീദ് അധ്യക്ഷത വഹിച്ചു. കെ. മൊയ്തീൻകോയ, എൻ.സി. അബൂബക്കർ, മെഹ്റൂഫ് മണലൊടി, സലീം കാരന്തൂർ, സുലൈമാൻ കാരാട്, ഉമർ പുതിയോട്ടിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.