കോഴിക്കോട്: തൊണ്ടയാട് ബൈപാസിലെ ഹോട്ടലിൽനിന്നും ഭക്ഷണംകഴിച്ച കുടുംബത്തിന് ഭക്ഷ്യ വിഷബാധ. ‘അടുക്കള’ ഹോട്ടലിൽനിന്നും ഇറച്ചിവിഭവം കഴിച്ച ഏഴുപേരെയാണ് ഛർദിയും വയറിളക്കവുമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തണ്ണിപറമ്പ് കുറ്റിക്കടവ് ഓടമ്പിലാക്കൽ അബ്ദുൽ ലത്തീഫ് (40), അബ്ദുൽ സമദ് (29), ആയിഷ (47), ഷഫ്ന (20), നസീബ (20), ഷഹദ ഷെറിൻ (14), മുഹമ്മദ് ഷാഫി (26) എന്നിവരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയത്. ഹോട്ടലിൽനിന്നും തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ഇവർ ഭക്ഷണം കഴിച്ചത്. പൊറോട്ട, വെള്ളപ്പം, പത്തിരി എന്നിവയും ഇറച്ചിക്കറിയുമാണ് വാങ്ങിയത്. എന്നാൽ, ഭക്ഷണം കഴിച്ച് അൽപനേരത്തിനുള്ളിൽ തലകറക്കവും ഛർദിയും വയറുവേദനയും അനുഭവപ്പെട്ടു. തുടർന്ന് ഹോട്ടൽ ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഇടപ്പെട്ട് ഇവരെ ആശുപത്രിയിലേക്കയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.