കോഴിക്കോട്: എരവത്തുകുന്ന് കൃഷ്ണമേനോൻ സ്മൃതിവനത്തിൽ ഒാപൺ സ്റ്റേജ്, പ്ലാറ്റ്േഫാം, സൈറ്റ് സീയിങ് ഗാലറി എന്നിവ നിർമിക്കുന്നത് ഉൾപ്പെടെ നിരവധി പദ്ധതികളുടെ ടെൻഡറിന് മേയർ തോട്ടത്തിൽ രവീന്ദ്രെൻറ അധ്യക്ഷതയിൽ ചേർന്ന നഗരസഭ കൗൺസിൽ യോഗം അംഗീകാരം നൽകി. 2014-^15 വർഷം തയാറാക്കിയ നാലരക്കോടിയോളം രൂപയുടെ സ്പിൽ ഓവർ പദ്ധതിക്കും സർക്കാർ അനുമതിയോടെ 2016^-17 വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം നൽകി. നവകേരള മിഷെൻറ ഭാഗമായുള്ള ലൈഫ് പദ്ധതിയിൽ വീട് നിർമിച്ചുനൽകേണ്ട ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് കുടുംബശ്രീ നടത്തിയ സർവേ കാര്യക്ഷമമായില്ലെന്ന പ്രതിപക്ഷനിരയിലെ അഡ്വ. പി.എം. നിയാസിെൻറ പരാമർശം യോഗത്തിൽ ബഹളത്തിനിടയാക്കി. രണ്ടായിരത്തിലേറെ വീടുകളാണ് ഒാരോ വാർഡിലുമുള്ളത് എന്നിരിക്കെ രണ്ടുദിവസംകൊണ്ട് പൂർത്തിയാക്കിയ സർവേ തൃപ്തികരമല്ലെന്നും മിക്കയിടത്തും വാർഡ് കൗൺസിലർമാരെയും വാർഡ് സഭകളെയും കാഴ്ചക്കാരാക്കിയാണ് കുടുംബശ്രീ പ്രവർത്തകർ സർവേ നടത്തിയതെന്നുമായിരുന്നു നിയാസിെൻറ പരാമർശം. വീടിന് അർഹതപ്പെട്ട നിരവധിപേർക്ക് അപേക്ഷിക്കാനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ, ഭരണപക്ഷം കുടുംബശ്രീയെ അനുകൂലിച്ചും പ്രതിപക്ഷം കുടുംബശ്രീക്കെതിരെയും വാദഗതികൾ തുടങ്ങിയതാണ് ബഹളത്തിനിടയാക്കിയത്. കുടുംബശ്രീ തയാറാക്കിയ പട്ടിക ഉടൻ പ്രസിദ്ധപ്പെടുത്തുമെന്നും പുതിയ അപേക്ഷകരെ പട്ടികയിൽ ഉൾപ്പെടുത്താൻ അവസരമുണ്ടാകുമെന്നും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബാബുരാജ് പറഞ്ഞതോടെയാണ് ബഹളം അവസാനിച്ചത്. 49ാം വാർഡിലെ അമ്പളി, 48ാം വാർഡിലെ പൂത്തുമ്പി, മൂന്നാം വാർഡിലെ ശ്രീനികേതൻ എന്നീ അംഗൻവാടിയുടെ കെട്ടിടനിർമാണം, കണ്ണൻപറമ്പ് കോതിറോഡ് ഒാടയുടെയും നടപ്പാതയുടെയും നവീകരണം, ഗവ. അച്യുതൻ ഗേൾസ് ഹൈസ്കൂൾ നവീകരണം, കാരക്കുന്നുമ്മൽ റോഡ് ടാറിങ്, വളയനാട് ക്ഷേത്രം^കാവിൽതാഴം^എരവത്ത് താഴം^എരവത്ത്കുന്ന് ഹെൽത് സെൻറർ റോഡ് റീടാറിങ് തുടങ്ങിയ പ്രവൃത്തികളുടെ ടെൻഡറുകളും യോഗം അംഗീകരിച്ചു. ടെൻഡറായ വർക്കുകൾ കൗൺസിലിെൻറ പരിഗണനക്ക് വരാത്ത അവസ്ഥയുണ്ടെന്ന് സി. അബ്ദുറഹിമാൻ ചൂണ്ടിക്കാട്ടി. ഇത് പരിശോധിക്കാർ മേയർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 30 ലക്ഷം രൂപവരെയുള്ള പ്രവൃത്തികൾക്ക് കോർപറേഷൻ ടാർ വാങ്ങിനൽകണമെന്ന് സർക്കാർ ഉത്തരവുണ്ടെന്നും എന്നാൽ, അത് പാലിക്കപ്പെടുന്നില്ലെന്നും പി. കിഷൻചന്ദ് ചൂണ്ടിക്കാട്ടി. മുൻവർഷങ്ങളിൽ ടെൻഡർ നടപടികൾ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പൂർത്തിയായതായും ഇത്തവണയാണ് മാർച്ചു വെര നീണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം. രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിത രാജൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.സി. രാജൻ, അംഗങ്ങളായ നമ്പിടി നാരായണൻ, കെ.ടി. ബീരാൻകോയ, അഡ്വ. തോമസ് മത്യു തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.