റവന്യൂജീവനക്കാരെ അരക്ഷിതരാക്കുന്ന നടപടികൾ അവസാനിപ്പിക്കണം --അസെറ്റ് കോഴിക്കോട്: ദൗർഭാഗ്യകരമായ ആത്മഹത്യയുടെ പേരിൽ അടിസ്ഥാന സൗകര്യങ്ങളോ കാലാനുസൃതമാറ്റങ്ങളോ ഇല്ലാത്ത ഓഫിസുകളിൽ ജോലി ചെയ്യുന്ന റവന്യൂജീവനക്കാരെ അരക്ഷിതരാക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (അസെറ്റ്) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ബിലാൽ ബാബു പ്രസ്താവനയിൽ ആരോപിച്ചു. സമഗ്ര റവന്യൂപരിഷ്കരണത്തിനും ജീവനക്കാരുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.