കോഴിക്കോട്: ഫിഷറീസ് വകുപ്പ് ജൂലൈ 28, 29, 30 തീയതികളിൽ ജില്ലതല മേത്സ്യാത്സവം സംഘടിപ്പിക്കും. മേത്സ്യാത്സവത്തിെൻറ വിജയകരമായ നടത്തിപ്പിന് ജില്ലതല സംഘാടക സമിതി രൂപവത്കരിച്ചു. മൂന്നുദിവസത്തെ പരിപാടിയിൽ വകുപ്പ് നടപ്പാക്കിവരുന്ന വിവിധ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്ക് അറിവ് നൽകൽ, ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ ക്ലാസുകൾ, വിവിധതരം മത്സ്യങ്ങളുടെയും മത്സ്യകൃഷിരീതികളുടെയും മൂല്യവർധിത ഉൽപന്നങ്ങളുടെയും പ്രദർശനം എന്നിവയുണ്ടാകും. യോഗത്തിൽ ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, എ.ഡി.എം ടി. ജിനിൽകുമാർ, ഫിഷറീസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ ടി.എം. മറിയം ഹസീന തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ ക്യാമ്പ് കോഴിക്കോട്: വെള്ളയിൽ മുതൽ എലത്തൂർ വരെയുള്ള തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി ഫിഷറീസ് വകുപ്പ് ജൂലൈ ഒന്നിന് രാവിലെ എട്ട് മുതൽ രണ്ടുവരെ പുതിയങ്ങാടി ഗവ. എം.യു.പി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിൽ നേത്രം, ത്വഗ്രോഗം, ഗൈനക്കോളജി, ഡെൻറൽ, പീഡിയാട്രിക് തുടങ്ങിയ വിഭാഗങ്ങളിൽ പരിശോധന നടക്കും. അലോപ്പതി, ആയുർവേദം, ഹോമിയോ ചികിത്സ വിഭാഗങ്ങളിലുള്ള ഡോക്ടർമാരുടെ സേവനം ലഭ്യമാകുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.