കോഴിക്കോട്: ദേശീയ സ്ഥിതിവിവര ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിെൻറ ആഭിമുഖ്യത്തിൽ സെമിനാറും ഡാറ്റ ക്വിസ് മത്സരവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പ്രഫ. പി.എ. ശിവരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. സാബു പി. ജോൺ, ഡോ. വി.എൻ. മുഹമ്മദ്, ഡോ. കെ. സവിത. ഹുമയൂൺ കബീർ എന്നിവർ സംസാരിച്ചു. ഡോ. ഇസഡ്. എ. അഷ്റഫ് അധ്യക്ഷത വഹിച്ചു. ക്വിസ് മത്സരത്തിൽ അരീക്കോട് എസ്.എസ് കോളജ് ഒന്നാം സ്ഥാനവും ഫാറൂഖ് കോളജ് രണ്ടാം സ്ഥാനവും നേടി. രഞ്ജിത്ത് മോഹൻ സ്വാഗതവും അമൽ ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.