റാങ്ക് ജേതാവിന് നാടി​െൻറ സ്നേഹാദരം

റാങ്ക് ജേതാവിന് നാടി​െൻറ സ്നേഹാദരം വാണിമേൽ: നീറ്റ് പരീക്ഷയിൽ 99ാം റാങ്ക് നേടിയ വാണിമേലിലെ കുളത്തുങ്കര നസ്രീൻ മുഹമ്മദലിക്ക് നാടി​െൻറ സ്നേഹാദരം. സൊസൈറ്റി ഫോർ എജുക്കേഷനൽ ട്രസ്റ്റ് (സെറ്റ്) സംഘടിപ്പിച്ച അനുമോദന സംഗമം അയൽക്കാരുടെയും കുടുംബത്തി​െൻറയും ഒത്തുചേരലായി. പയ്യോളി നഗരസഭ അധ്യക്ഷ കുൽസു ഉദ്‌ഘാടനം ചെയ്തു. സെറ്റി​െൻറ ഉപഹാരവും അവർ സമ്മാനിച്ചു. നാദാപുരം പ്രസ്‌ക്ലബ് പ്രസിഡൻറ് എം.കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ കെ.കെ. നവാസ്, മുൻ പഞ്ചായത്ത് പ്രസിഡൻറ് എൻ. കെ. മൂസ, മാധ്യമപ്രവർത്തകരായ അഷ്‌റഫ് പടയൻ, ഇസ്മാഇൗൽ വാണിമേൽ, എം.കെ. കുഞ്ഞബ്ദുല്ല, ഫെമിന നവാസ്, എൻ.കെ. മായൻ, കെ.പി. സലാം എന്നിവർ സംസാരിച്ചു. യൂത്ത് ലീഗി​െൻറ ഉപഹാരം സി.കെ. സുബൈർ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.