സ്നേഹവിരുന്നൊരുക്കി ഇഫ്താർ സംഗമങ്ങൾ പേരാമ്പ്ര: റമദാെൻറ അവസാന നാൾ വരെ നാടെങ്ങും പരസ്പര സ്നേഹത്തിെൻറ പ്രാധാന്യം വിളിച്ചോതി ഇഫ്താർ സംഗമങ്ങൾ. നൊച്ചാട് ഹരിത വേദി റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇഫ്താർ സംഗമത്തിൽ ചെയർമാൻ എൻ.പി. അസീസ് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ റമദാൻ സന്ദേശം നൽകി. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് ടി.കെ. ഇബ്രാഹിം, ടി.പി. നാസർ, സി.കെ. രാജൻ, വി.പി.കെ. ഇബ്രാഹിം, വി.സി. സാജിദ്, സി.കെ. അജീഷ്, വി.വി. മൊയ്‌തീൻ ഹാജി, രാജൻ കണ്ടോത്ത്, ഹംസ മാവിലാട്ട്, സി.കെ. ബാലൻ നായർ, മുനീർ നൊച്ചാട്, ടി.കെ. അസൈനാർ, പനോട്ട് അബൂബക്കർ, എൻ.വി. ഗോപാലൻകുട്ടി, എ.കെ. ചന്ദ്രൻ, പി.എം. മുഹമ്മദ്, പി.കെ. റഫീഖ്, എംഎം. മുസ്തഫ, ടി.കെ. നൗഫൽ, വി.പി.കെ. റഷീദ് എന്നിവർ സംസാരിച്ചു. കൺവീനർ പി.സി. മുഹമ്മദ് സിറാജ് സ്വാഗതവും എം.പി. സജ്ജാദ് നന്ദിയും പറഞ്ഞു. പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര വിളയാട്ടു കണ്ടിമുക്ക് മഹാത്മജി ഗ്രന്ഥാലയത്തിെൻറ ആഭിമുഖ്യത്തിൽ സാംസ്കാരിക സായാഹ്നവും ഇഫ്താർ വിരുന്നും നടത്തി. വാർഡ് അംഗം പി.ആർ. സാവിത്രി ഉദ്ഘാടനം ചെയ്തു. എസ്.പി. കുഞ്ഞമ്മദ് മുഖ്യ പ്രഭാഷണം നടത്തി. തണ്ടോറ ഉമ്മർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ഇ.വി. മധു, എൻ.പി. നാരായണൻ, കെ.കെ. ഇബ്രായി, പൂളക്കണ്ടി കുഞ്ഞമ്മത് ഹാജി, സി.കെ. ബാലൻ, കെ.കെ. അബ്ദുസ്സലാം, പി.സി. ഗോപിനാഥൻ, കെ.കെ. ശ്രീധരൻ, എം.ജി. നാരായണൻ നായർ, ബാലകൃഷ്ണൻ ചായികുളങ്ങര, ശശി കിഴക്കൻ പേരാമ്പ്ര, രാജൻ വർക്കി, കിഴക്കേടത്ത് ഇബ്രായി എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി വി. ഗോപി സ്വാഗതവും മോഹന കൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.