റവന്യു സെക്രട്ടറിയെ തടഞ്ഞ യൂത്ത് ലീഗുകാർക്കെതിരെ കേസ് പേരാമ്പ്ര: ചെമ്പനോട വില്ലേജോഫീസിൽ പരിശോധനക്കെത്തിയ റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനെ തടഞ്ഞ യൂത്ത് ലീഗ് നേതാക്കൾക്കെതിരെ പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തു. വില്ലേജ് ഒാഫിസിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചതിനാണ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, ജില്ലാ പ്രസിഡൻറ് സാജിദ് നടുവണ്ണൂർ ഉൾപ്പെടെയുള്ള ഏഴു പേർക്കെതിരെയാണ് കേസ്. ചെമ്പനോടയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് യൂത്ത് ലീഗ് വില്ലേജ് ഒാഫീസ് ഉപരോധ സമരം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.